Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുപ്പള്ളിയിൽ വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ; ഇത്തവണയും ചാണ്ടി ഉമ്മൻ എത്തിയില്ല

24 Nov 2024 18:39 IST

CN Remya

Share News :

കോട്ടയം: വിജയാഹ്ലാദത്തിന് പിന്നാലെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഞായറാഴ്ച രാവിലെയാണ് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തിയത്. പാലക്കാട്ടെ മിന്നും വിജയത്തിനു ശേഷമാണ് രാഹുൽ പുതുപ്പള്ളിയിൽ എത്തിയത്. പി. സി.വിഷ്ണുനാഥ് എംഎൽഎ, കെ.സി.ജോസഫ് ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. 

പാലക്കാട്ടേക്ക് പ്രചാരണത്തിനു പോകുന്നതിനു മുമ്പും രാഹുൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തിയിരുന്നു. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ടു പോകുന്നതും എവിടെ നിന്നാണെന്നും, രാഷ്ട്രീയ നേട്ടമല്ല, ജീവിതത്തിൽ പോസിറ്റീവായും നെഗറ്റീവായും എന്ത് സംഭവിച്ചാലും ആദ്യം ഓർക്കാൻ ആഗ്രഹിക്കുന്ന പേര് ഉമ്മൻ ചാണ്ടിയുടെതാണെന്നും രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ് ഇവിടെ എത്താതിരുന്നതെന്നും ഇത് വിവാദമാക്കേണ്ടതില്ലെന്നും കോൺഗ്രസ് നേതാക്കളും പറഞ്ഞു. പുതുപ്പള്ളിയിൽ എത്തിയ രാഹുൽ ചാണ്ടി ഉമ്മനുമായി ഫോണിൽ സംസാരിച്ചിരുന്നു.

Follow us on :

More in Related News