Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടൂറിസം രംഗത്ത് വനിതകളുടെ പ്രാധാന്യം: ആഗോള വനിതാ സമ്മേളനം മൂന്നാറില്‍ തുടങ്ങി

30 Nov 2024 20:59 IST

ജേർണലിസ്റ്റ്

Share News :



അടിമാലി: ടൂറിസം രംഗത്ത് വനിതകളുടെ പ്രാധാന്യം ഉറപ്പാക്കി ആഗോള വനിതാ സമ്മേളനത്തിന് മൂന്നാറില്‍ തുടക്കമായി. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം മൂന്നാര്‍ വിരിപാറ ഗ്രാന്റ് ക്ലിഫ് റിസോര്‍ട്ടിലാണ് നടക്കുന്നത്.

കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയും, സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിനോദ സഞ്ചാരത്തെയും ഉത്തരവാദിത്ത ടൂറിസത്തെയും കുറിച്ചുള്ള ആഗോള വനിതാ സമ്മേളനത്തിനാണ് മൂന്നാറില്‍ തുടക്കമായത്. ലിംഗഭേദം ഉള്‍ക്കൊള്ളുന്നതും സ്ത്രീ സൗഹൃദവുമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ മുന്നോട്ട് 

കൊണ്ടു പോവുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിസംബര്‍ 2 ന് സമാപിക്കും. സാമൂഹിക പങ്കാളിത്തത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് ആഗോളതലത്തില്‍ പ്രശംസ നേടിയ ഉത്തരവാദിത്ത ടൂറിസം (ആര്‍.ടി) സംരംഭത്തിലൂടെ സ്ത്രീ സൗഹൃദവും സുസ്ഥിരവുമായ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ പരിപാടി ലക്ഷ്യമിടുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ആഗോള വിദഗ്ധര്‍, പങ്കാളികള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുമായി കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. പ്രധാന സെഷനുകള്‍ക്ക് പുറമേ, സഹകരണത്തിനുള്ള വിലയേറിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒരു സമര്‍പ്പിത ത്രിദിന പ്രദര്‍ശനവും ബി2ബി നെറ്റ്വര്‍ക്കിംഗ് സെഷനും സംഘടിപ്പിക്കും. ഓണ്‍ലൈ ലിനൂടെ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ.

ഡീന്‍ കുര്യാക്കോസ് എം.പി ഭദ്രദീപം തെളിയിച്ചു. അഡ്വ. എ.രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഹരോള്‍ഡ് ഗുഡ്വിന്‍ മുഖ്യ പ്രഭാഷണം നടത്തി. ടൂറിസം സെക്രട്ടറി ബിജു പ്രഭാകര്‍, ടൂറിസം ഡയറക്ടര്‍ ഷിഖ സുരേന്ദ്രന്‍, കേരള റസ്‌പോന്‍സിബിള്‍ ടൂറിസം മിഷന്‍ സി.ഇ.ഒ: ഡോ. രൂപേഷ് കുമാര്‍, ജിഷ ദിലീപ്, എസ്. സ്വാമിനാഥന്‍, അഡ്വ. എം. ഭവ്യ, പ്രവീണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News