Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് എം ധര്‍ണ്ണ 28ന്

24 Mar 2025 18:22 IST

കൊടകര വാര്‍ത്തകള്‍

Share News :


നിര്‍ദ്ദിഷ്ട കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ കടല്‍ മണല്‍ ഖനനത്തിനെതിരെ കേരളാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് എം നേതൃത്വത്തില്‍ മാര്‍ച്ച് 28ന് ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തുമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് എം സംസ്ഥാന കോഡിനേറ്റര്‍ ബേബി മാത്യു കാവുങ്കലും സംസ്ഥാന പ്രസിഡന്റ് ജോസി പി തോമസും അറിയിച്ചു.തീരദേശ മത്സ്യത്തൊഴിലാളികളുടെ മരണവാറണ്ടായ കടല്‍ മണല്‍ ഖനന പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യം ഉന്നയിച്ചാണ് ഡല്‍ഹിയില്‍ ധര്‍ണ്ണ സംഘടിപ്പിച്ചിട്ടുള്ളത്.മണല്‍ ഖനന പദ്ധതിയുമായി മുന്നോട്ടു പോകുന്നതിലൂടെ തീരദേശ ജനതയുടെ ആരാച്ചാരായി കേന്ദ്രസര്‍ക്കാര്‍ ഫലത്തില്‍ മാറിയിരിക്കുകയാണ്.മത്സ്യത്തൊഴിലാളികളെ മാത്രമല്ല കേരളത്തെയാകെ ചതിച്ചു വഞ്ചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.ഈ പദ്ധതിയുടെ പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്.വിലപിടിപ്പുള്ള ധാതുക്കള്‍ വന്‍തോതില്‍ കടല്‍ മണല്‍ ഖനനത്തിന്റെ മറവില്‍ കടത്തുവാനാണ് ലക്ഷ്യമിടുന്നത്.തീരത്തു നിന്നും രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയിലാണ് മത്സ്യങ്ങള്‍ മുട്ടയിടുന്നത്.മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന ഈ മേഖലയില്‍ നടത്താന്‍ പോകുന്ന മണല്‍ ഖനനം മത്സ്യസമ്പത്ത് തുടച്ചുനീക്കപ്പെടുന്നതിന് കാരണമാകും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും.കേരളത്തിലെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഖനനം മൂലം സംഭവിക്കാന്‍ പോകുന്നത്.വനസംരക്ഷണത്തിന് മുറവിളി കൂട്ടുന്ന പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും കടല്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തില്‍ മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.ഉപജീവനത്തിന് സമുദ്രത്തെയും ആവാസത്തിന് കടല്‍തീരത്തെയും മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ് തീരദേശ മത്സ്യത്തൊഴിലാളികള്‍.കടല്‍ മണല്‍ ഖനനം യാഥാര്‍ത്ഥ്യമായാല്‍ കടല്‍തീരത്ത് നിന്നും വന്‍തോതില്‍ മത്സ്യത്തൊഴിലാളികള്‍ കുടിയൊഴിഞ്ഞു പോകേണ്ടിവരും.മത്സ്യത്തൊഴിലാളി സംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അതിശക്തമായിട്ടാണ് ചെറുക്കുന്നത്.അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് തീരദേശം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്.മാര്‍ച്ച് 28ന് ശേഷം കേരളത്തിലെ കടല്‍ത്തീരങ്ങളിലുടനീളം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.മെയ് അവസാനവാരം കാസര്‍കോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന തീരദേശ മാര്‍ച്ചും നടത്തുമെന്നും ബേബി മാത്യു കാവുങ്കലും ജോസി പി തോമസും അറിയിച്ചു.

  മാര്‍ച്ച് 28ന് ഡല്‍ഹിയില്‍ നടക്കുന്ന ധര്‍ണ്ണ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും.ഗവ ചീഫ് വിപ്പ് എന്‍ ജയരാജ്,തോമസ് ചാഴികാടന്‍,സ്റ്റീഫന്‍ ജോര്‍ജ്,എംഎല്‍എമാരായ ജോബ് മൈക്കിള്‍,പ്രമോദ് നാരായണ്‍,സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ ധര്‍ണ്ണയില്‍ സംബന്ധിക്കും


Follow us on :

More in Related News