Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 09:26 IST
Share News :
തിരൂരങ്ങാടി : പള്ളിപ്പടി കരുണ ആശുപത്രിയില്‍നിന്നുള്ള മലിനജലം പരിസരങ്ങളില്‍ വ്യാപിക്കുന്നത് തടയണമെന്നും നിരന്തരം നിയമലംഘനം നടത്തുന്ന ആശുപത്രിക്കെതിരേ നടപടിയാവശ്യപ്പെട്ടും പള്ളിപ്പടി ജനകീയസമിതി ബഹുജന പ്രതിഷേധമാർച്ച് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ പത്തിന് പള്ളിപ്പടി കരുണ ആശുപത്രി പരിസരത്ത് നടക്കുന്ന പ്രതിഷേധമാർച്ചില്‍ പരിസരത്തെ സ്ത്രീകളടക്കമുള്ള നൂറുക്കണക്കിനാളുകള്‍ പങ്കെടുക്കും. ഇതുസംബന്ധിച്ച് നടന്ന യോഗത്തില്‍ പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. കരീം ഹാജി മൂഴിക്കല്‍, ഡോ. മുഹമ്മദ് റഫീഖ്, ഉഷ തയ്യില്‍, സമീന മൂഴിക്കല്‍, എം. അഹമ്മദലി ബാവ, റഫീഖ് മച്ചിങ്ങല്‍, നൗഫല്‍ ഫാറൂഖ് മാസ്റ്റർ, എം.പി. സ്വാലിഹ് തങ്ങള്‍, മൂഴിക്കല്‍ സമദ് മാസ്റ്റർ, സി.ടി. അബ്ദുള്ളക്കുട്ടി, എം.പി. അബൂബക്കർ, പി.ഒ. മുനീർ, വി.പി. നിസാർ, വി.പി. ഷാജഹാന്, സമീർ കുണ്ടാണത്ത്, ടി.എം. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.