Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടവെച്ചൂർ സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ജന ജാഗ്രത സമിതി രൂപീകരണവും, വിമുക്തി ക്ലബ്ബ് പ്രവർത്തനവും ആരംഭിച്ചു.

26 Jul 2024 14:55 IST

santhosh sharma.v

Share News :

വൈക്കം: കുടവെച്ചൂർ സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ ജന ജാഗ്രത സമിതി രൂപീകരണവും, വിമുക്തി ക്ലബ്ബ് പ്രവർത്തന ഉദ്ഘാടനവും സംഘടിപ്പിച്ചു.. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽപിടിഎ പ്രസിഡൻ്റ് ബിജു മിത്രം പള്ളി അധ്യക്ഷത വഹിച്ചു. എച്ച്. എം. ഷൈജ എം. ജോസഫ് വാർഡ് മെമ്പർ പി.കെ മണിലാൽ, വൈക്കം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയൻ. എൻ എന്നിവർ പ്രസംഗിച്ചു. ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്

വൈക്കം എക്സൈസ് പ്രിവന്റീവ് ഓഫീസർ ദീപേഷ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.

Follow us on :

More in Related News