Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതു കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം; നടപടി വേണമെന്ന് നാട്ടുകാർ

03 Jun 2024 08:46 IST

Anvar Kaitharam

Share News :

പൊതു കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം; നടപടി വേണമെന്ന് നാട്ടുകാർ


പറവൂർ: പൊതു കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം തുന്നുവിട്ട ചേന്ദമംഗലം കവലയിലെ ലോഡ്ജ് ഉടമക്കെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചേന്ദമംഗലം കവലയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ശുചീകരണത്തിനായി റോഡിലെ കാന സ്ലാബ് നീക്കിയപ്പോഴാണ് തൊട്ടടുത്ത സ്മിത ലോഡ്ജിൽ നിന്നും കാനയിലേക്ക് തുറന്നു വച്ചിരിക്കുന്ന മൺപെെപ്പ് കണ്ടെത്തിയത്.

ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. ഈ സ്ഥാപനത്തെ കുറിച്ച് നേരത്തേ തന്നെ വ്യാപക പരാതികൾ ഉയർന്നിരുന്നു. നിർമാണച്ചട്ടം പാലി ക്കാതെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്ന ആരോപണം ഉണ്ടായിരുന്നു. ആലുവ പറവൂർ പ്രധാന റോഡിനോട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. നഗരസഭ നിർമാണത്തിന് അനുമതി നൽകാത്തതിനാൽ സ്പെഷൽ ഓർഡർ വാങ്ങിയാണ് നിയമ വിരുദ്ധമായി കെട്ടിടം പണിതത്.

ഇതിനിടയാണ് സെപ്റ്റിക് ടാങ്ക് പൈപ്പ് പൊതു കാനയിലേക്ക് കാണപ്പെട്ടത് രൂക്ഷമായ ഗന്ധംമൂലം മുമ്പ് പലതവണ നഗരസഭയിൽ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾക്ക് പരാതിയുണ്ട്. 


Follow us on :

More in Related News