Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 10:19 IST
Share News :
വൈക്കം: തിലോകം സമർപ്പയാമി '... പിതൃ പുണ്യം തേടി വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ ശനിയാഴ്ച പുലർച്ചെ ആയിരങ്ങൾ ബലി തർപ്പണം നടത്തി
സായൂജ്യമണഞ്ഞു. മിക്ക ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനായി വലിയ ഭക്തജനത്തിരക്കാണ് ഉണ്ടായത്. വെള്ളിയാഴ്ച രാത്രി മുതൽ തന്നെ ബലിതർപ്പണത്തിനായി എത്തിയവരുടെ നീണ്ട നിരയായിരുന്നു അനുഭവപ്പെട്ടത്. തർപ്പണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക പന്തൽ ഒരുക്കി, വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. നമസ്ക്കാരം, കൂട്ടനമസ്ക്കാരം, തിലഹവനം, പിതൃബലി, കാൽ കഴുകിച്ചൂട്ട് എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ക്ഷേത്രങ്ങളിൽ ഏർപ്പെടുത്തിയിരുന്നു.പുലർച്ചെ 4 മുതൽ ക്ഷേത്രങ്ങളിൽ തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പിതൃക്കൾക്ക് നിത്യ മോക്ഷം നൽകുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ
ഉദയനാപുരം പിതൃ കുന്നം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് 12 ഓളം ആചാര്യന്മാർ കാർമ്മികത്വം വഹിച്ചു. പടിഞ്ഞാറു ദർശനമായി നിലകൊള്ളുന്ന ക്ഷേത്രത്തിൽ ബലി തർപ്പണം നടത്തിയാൽ ഏഴു തലമുറകൾക്ക് സായൂജ്യം ലഭിക്കുമെന്നും വിശ്വാസം. തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രം, ചെമ്മനത്തു ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 5 മുതൽ ക്ഷേത്ര കുളക്കടവിൽ പ്രത്യേകം തയ്യറാക്കിയ പന്തലിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ പിതൃക്കൾക്കായി നമസ്കാര ചടങ്ങുകൾ നടത്തി. ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം,പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രം,കുട വെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം, തൃണയം കുടം ശ്രീരാമസ്വാമി ക്ഷേത്രം, മന്നാർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വടയാർ ഇളങ്കാവ് ദേവി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പിതൃമോഷത്തിനായി ആത്മസമർപ്പണം നടത്താൻ എത്തിയിരുന്നു
Follow us on :
Tags:
More in Related News
Please select your location.