Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 17:59 IST
Share News :
മലപ്പുറം : പി.വി. അൻവറിനൊപ്പമില്ലെന്ന് വ്യക്തമാക്കി കെ.ടി. ജലീല്‍ എം.എല്‍.എ. അൻവർ പൊലീസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ശരിയുണ്ട്. താനും മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും ഇക്കാര്യം പറഞ്ഞിരുന്നു. അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചുണ്ട്. അവരുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.
എന്നാല്‍ അതിന് മുമ്പ് കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ജലീല്‍ പറഞ്ഞു. വളാഞ്ചേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീല്‍.
അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ട്. അതിന്റെ കൂടെ നില്‍ക്കില്ല. ഇടതുപക്ഷ സഹയാത്രികനായി തുടരും. വർഗീയ താല്‍പര്യമുള്ളവർ എല്ലാ കാലത്തും പൊലീസിലുണ്ട്. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ആക്രമിച്ചാല്‍ മതനിരപേക്ഷതയെ ദുർബലമാക്കും. വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും
തള്ളിപ്പറയില്ലെന്നും ജലീല്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.