Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറവൂർ ഭരതൻ മെമ്മോറിയൽ നാടകോത്സവം സമാപിച്ചു

02 Dec 2024 19:46 IST

Anvar Kaitharam

Share News :

പറവൂർ ഭരതൻ മെമ്മോറിയൽ നാടകോത്സവം സമാപിച്ചു


പറവൂർ: സബർമതി കലാസാംസ്കാരിക വേദി പറവൂർ ഭരതൻ മെമ്മോറിയൽ പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ ശശിധരൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് അനു വട്ടത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, വിനോദ് കെടാമംഗലം, ജനറൽ സെക്രട്ടറി മാത്യൂസ് കൂനമ്മാവ്, ട്രഷറർ ജോസ് മാളിയേക്കൽ, എം വി സന്തോഷ് പി ആർ രവി, ലിൻസ് ആന്റണി, പറവൂർ വാസന്തി, കെ വി അനന്തൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

സിനിമ സീരിയൽ നാടകരംഗങ്ങളിൽ മികവു പുലർത്തുന്ന ഗിരീഷ് നായരമ്പലം, ക്ലമെന്റ് വർഗീസ്, ജയദേവൻ കോട്ടുവള്ളി, സലാം വള്ളവള്ളി, എം വി സന്തോഷ്, സിനീഷ് ചന്ദ്രൻ, കലാധരൻ പാടത്ത്, ജോണി പുത്തേഴുത്ത്, റെജി പ്രതീക്ഷ എന്നിവരെ ആദരിച്ചു .


Follow us on :

More in Related News