Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 14:36 IST
Share News :
കുന്നമംഗലം: വർഷങ്ങൾക്ക് ശേഷം കോഴിക്കോട് ജില്ല ശാസ്ത്രോൽസവം കുന്നമംഗലത്ത് എത്തി ചേർന്നപ്പോൾ വിരുന്നെത്തിയ അതിഥികളുടെ വയറും മനസ്സും നിറച്ചാണ് കുന്നമംഗലത്തുകാർ മടക്കി അയച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലൂളി ചെയർമാനായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണ കമ്മറ്റി പ്രവർത്തിച്ചത്. കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ പാചക പുരക്ക് സമീപം പ്രത്യേകം തയ്യാറിക്കിയ സ്ഥലത്ത് നിന്നാണ് ഭക്ഷണം പാകം ചെയ്തത്. പാചക പുരക്ക് സമീപമുള്ള ഹാളിൽ കുന്നമംഗലത്ത് എത്തിയവർക്ക് ഭക്ഷണം നൽകിയപ്പോൾ മർകസിലെത്തിയവർക്ക് ഭക്ഷണം അവിടെ എത്തിച്ചു നൽകി. ആദ്യ ദിനത്തിൽ പായസം ഉൾപ്പെടെയുള്ള വെജിറ്റേറിയൻ ഭക്ഷണം നൽകിയപ്പോൾ രണ്ടാം ദിനം ചിക്കൻ കറിയടക്കമുള്ള ഭക്ഷണമാണ് നൽകിയത്. ശ്രീനിവാസൻ നെച്ചൂളിയാണ് രണ്ടു ദിവസങ്ങളിലായി പതിനൊന്നായിരം പേർക്കുള്ള ഭക്ഷണം തയ്യാറാക്കിയത്.
Follow us on :
More in Related News
Please select your location.