Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2024 19:23 IST
Share News :
കോട്ടയം: സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും നാടാണു കേരളമെന്നും അവ കാത്തുസൂക്ഷിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണെന്നും പട്ടികജാതി-പട്ടികവര്‍ഗ - പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു. സംസ്ഥാന പരിവര്‍ത്തിതക്രൈസ്തവ ശുപാര്‍ശിതവിഭാഗ വികസനകോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളായ നവജീവന്‍, ജീവാമൃതം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനവും വിവിധ ആനുകൂല്യവിതരണവും ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ അടിസ്ഥാന വിഭാഗങ്ങളുടെയും സാമൂഹികോന്നമനത്തിനു
വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഈ വിഭാഗത്തെ സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത് - മന്ത്രി പറഞ്ഞു. പുതിയ തലമുറയില്‍ പലര്‍ക്കും ചരിത്രം പഠിക്കുന്നതിനോട് താല്‍പര്യമില്ല. ഈ കാലഘട്ടത്തില്‍ യുവതലമുറയുടെ ഫോക്കസ് ജോലി, വരുമാനം, ജീവിതമാര്‍ഗം എന്നീ കാര്യങ്ങളിലാണ്. അതില്‍ തെറ്റില്ല. പക്ഷേ, അതിന്റെ നാള്‍വഴി കൂടി മനസ്സിലാക്കി പോകുന്നതു നല്ലതാണ്.
ചsങ്ങില്‍ സഹകരണ -ദേവസ്വം - തുറമുഖം വകുപ്പു മന്ത്രി വി. എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിച്ചു. ഉപരിവിദ്യാഭ്യാസത്തെ കൈപിടിച്ചുയര്‍ത്തുന്ന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷനില്‍ നിന്നു വായ്പയെടുത്ത് തുക തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെ നില്‍ക്കുന്നവര്‍ക്കുള്ള സഹായമാണ് ജീവാമൃതം എന്നും അവരുടെ പിഴപ്പലിശയും സര്‍വീസ് ചാര്‍ജും അതില്‍ വരുന്ന മറ്റു പലിശകളും ഒഴിവാക്കി, 45 ദിവസത്തിനുള്ളില്‍ മൂന്നു ഗഡുക്കളാക്കി അടയ്ക്കാന്‍ അനുവദിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, വാര്‍ഡംഗം സിന്‍സി പാറയില്‍, പിന്നാക്കവിഭാഗക്ഷേമവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കോര്‍പ്പറേഷന്‍ ഡയറക്ടറുമായ എസ്. ലത, കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബി. ബാബുരാജ്, ഡയറക്ടര്‍മാരായ ഡോ. എം.കെ. സുരേഷ്, സിജു സെബാസ്റ്റിയന്‍, മുന്‍ ഡയറക്ടര്‍ രാജേഷ് പാലങ്ങാട്ട്, ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സി. എം. ഐ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. ജെ. അനൂപ് എന്നിവര്‍ പങ്കെടുത്തു.
തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് വായ്പകള്‍ പുനഃക്രമീകരിക്കാനും റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് ഇളവുകള്‍ നല്‍കാനുമുള്ള പദ്ധതികളാണ് നവജീവന്‍, ജീവാമൃതം എന്നിവ. തൊഴിലധിഷ്ഠിത പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്/സ്റ്റൈപന്റ് വിതരണം ചടങ്ങില്‍ നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, പി.ജി./ പ്രൊഫഷണല്‍ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന വിദ്യാഭ്യാസ പ്രോത്സാഹനസമ്മാനം, മെഡിക്കല്‍/ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷ ചടങ്ങില്‍ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.