Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനങ്ങളെ വട്ടം കറക്കി കുന്നമംഗലം വില്ലേജ് ഓഫീസർ

10 Oct 2024 12:41 IST

Basheer Puthukkudi

Share News :

കുന്നമംഗലം: സാധാരണക്കാരുടെ ആശാ കേന്ദ്രമായ കുന്നമംഗലം വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരെ കഴിഞ്ഞ ദിവസം മുതൽ ജോലിക്കെത്തിയ വില്ലേജ് ഓഫീസർ വട്ടം കറക്കുന്നതായി പരാതി.


ആശുപത്രി ആവശ്യത്തിന് വരുമാന സർട്ടിഫിക്കറ്റിന് വരുന്നവരെ പോലും സർട്ടിഫിക്കറ്റ് നൽകാതെ വട്ടം കറക്കുന്നതായി നിരവധി പേർ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ കുറേ കാലമായി നല്ല രീതിയിൽ പ്രവർത്തിച്ച് വന്നിരുന്ന വില്ലേജ് ഓഫീസിൽ ഈ ഉദ്യോഗസ്ഥ വന്നതിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ജനങ്ങൾ പറയുന്നു. അടിയന്തിരമായി ഈ ഉദ്യോഗസ്ഥയെ ഇവിടെ നിന്ന് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതേ അവസ്ഥ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് വിവിധ രാഷ്ട്രീയ പ്രതിനിധികൾ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പലരും പരാതി നൽകിയിട്ടുണ്ട്.

Follow us on :

More in Related News