Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 08:39 IST
Share News :
പേരാമ്പ്ര: പ്രതിപക്ഷ നേതാവ് വി .ഡി. സതീശൻ ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടന പ്രഭാഷണം നടത്തവെ വേദിയിൽ നിന്നൊരാൾ സ്നേഹവീട് പദ്ധതിക്കായി തുക വാഗ്ദാനം ചെയ്തത് സദസ്സിൽ കരഘോഷം ഉയർത്തി. ജീവകാരുണ്യപ്രവർത്തകനും
മലബാർ ഗോൾഡ് ഡയറക്ടറുമായ അരിക്കുളം കെ ഇമ്പിച്ചി അലിയാണ് ഹസ്ത നിർമിക്കുന്ന ആദ്യ സ്നേഹ വീടിന്റെ മുഴുവൻ തുകയും വാഗ്ദാനം ചെയ്തത്. ഹസ്തയുടെ സ്നേഹ വീട് പദ്ധതിയടക്കമുള്ള എല്ലാ പ്രവർത്തങ്ങൾക്കും ദൈവ കൃപയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതിനിടയിലാണ്
ആശംസകനായി എത്തിയ ഇമ്പിച്ചി അലി സദസ്സിൽ സഹായ വാഗ്ദാനം നൽകിയത്.
പ്രഖ്യാപനം കേട്ടപ്പോൾ വികാരഭരിതനായ പ്രതിപക്ഷ നേതാവ് ഇമ്പിച്ചി അലിയെ പ്രശംസിച്ചു. ഉദ്ഘാടന പ്രഭാഷണത്തിനിടയിൽ ഇങ്ങനെയൊരു പ്രഖ്യാപനം നടത്താൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ തുടക്കം ശുഭകരമാണെന്നും വി .ഡി. സതീശൻ കൂട്ടിച്ചേർത്തു. ഉദ്ഘാടന പ്രഭാഷണത്തിന് ശേഷം അദ്ദേഹം ഇമ്പിച്ചി അലിയെ ആശ്ലേഷിച്ചു.
Follow us on :
More in Related News
Please select your location.