Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള യൂത്ത് ഫ്രണ്ട് (എം)വൈക്കം നിയോജകമണ്ഡലം ജനറൽ ബോഡി യോഗം നടത്തി.

07 Oct 2024 16:12 IST

- santhosh sharma.v

Share News :

വൈക്കം: കേരള യൂത്ത് ഫ്രണ്ട് (എം)വൈക്കം നിയോജകമണ്ഡലം ജനറൽ ബോഡി യോഗം നടത്തി. യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡൻ്റ് ഷാനോ കെ.പിയുടെ അധ്യക്ഷതയിൽ നടന്ന യോഗം യൂത്ത് ഫ്രണ്ട് (എം)കോട്ടയം ജില്ലാ പ്രസിഡൻ്റ് ഡിനു ചാക്കോ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം)പാർട്ടിയുടെ അറുപതാം ജന്മദിനം നിയോജകമണ്ഡലടിസ്ഥാനത്തിൽ വിപുലമായ രീതിയിൽ ആഘോഷിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിജു പറപ്പള്ളി, യൂത്ത് ഫ്രണ്ട്(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ ടോം പുന്നക്കാപറമ്പിൽ, അനീഷ് തേവരപടിക്കൽ, മണ്ഡലം പ്രസിഡൻ്റുമാരായ ലിബിൻ പോൾ പുളിവേലി ,ഗോകുൽ തോട്ടത്തിൽ, ശ്യാം കല്ലറ, രാഹുൽ ഗോപി, ബോബി തലയാഴം, സതീശൻ കോരേഴത്ത്, സാജൻ മറവൻതുരുത്ത്, ജോമോൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News