Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2025 22:19 IST
Share News :
തലയോലപ്പറമ്പ് : വീട്ടു ജോലികൾക്ക് ഒരു ദിനം അവധി നൽകി പകരം ചുമതല പുരുഷൻമാർക്ക് നൽകി അംഗനമാർ വനിതാ ദിനം ആഘോഷിച്ചു. തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവക കേന്ദ്രമായി പ്രവർത്തിക്കുന്ന വിമൻ വെൽഫെയർ സർവീസിസിന്റെ ആഭിമുഖ്യത്തിലാണ് "നാരീ ശോഭ 2k25 " പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത സിനിമാതാരം രാജിനി ചാണ്ടി ആലോഷ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പറും പ്രശസ്ത മനശാസ്ത്ര വിദഗ്ധയുമായ പ്രൊഫ. ഡോ. റോസമ്മ ഫിലിപ്പ് ക്ലാസ് നയിച്ചു . ഇടവക
വികാരി റവ.ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്, സിസ്റ്റർ ലിജിയ സി.എസ്.എൻ., ബേബി പുത്തൻപറമ്പിൽ, മോളി ആന്റണി, മേരി ജോൺ, ഗീത ആന്റണി, ഷൈനി ജോയ്, ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. .ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതാ രത്നങ്ങളെ ചടങ്ങിൽ ആദരിച്ചു. തലയോലപ്പറമ്പ് ഇടവക അതിർത്തിയിൽ നിന്നുള്ള 500 ഓളം വനിതകൾ പങ്കെടുത്തു.
തുടർന്ന് വനിതകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സമൂഹ സദ്യയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.