Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2024 09:30 IST
Share News :
വൈക്കം: സി. അച്യുതമേനോന്‍ കേരളം കണ്ട ഏറ്റവും ശക്തനും ക്രാന്തദര്‍ശിയുമായ ഭരണാധികാരി ആയിരുന്നുവെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറിയും സ്മൃതിയാത്രാ ഡയറക്ടറുമായ സത്യന്‍ മൊകേരി. മുന്‍മുഖ്യമന്ത്രി സി അച്യുതമേനോന്റെ പ്രതിമ തലസ്ഥാനനഗരിയില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വൈക്കത്ത് എത്തിച്ചേര്‍ന്ന സ്മൃതിയാത്രയ്ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിന്റെ അഭിമാനസ്തംഭങ്ങളായി നിലനില്‍ക്കുന്ന ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും അച്യുതമേനോന്‍ എന്ന മികച്ച ഭരണാധികാരിയുടെ ഭരണ നൈപുണ്യത്തില്‍ രൂപം കൊണ്ടവയാണെന്നും സത്യന്‍ മൊകേരി കൂട്ടിച്ചേര്‍ത്തു. ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.പി രാജേന്ദ്രന്‍, അംഗങ്ങളായ ഇ.എസ് ബിജിമോള്‍, ടി.വി ബാലന്‍, ടി.ടി ജിസ്മോന്‍, പി കബീര്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആര്‍ രാജേന്ദ്രന്‍, സി.കെ ശശിധരന്‍, ജില്ലാ സെക്രട്ടറി വി.ബി ബിനു, അസി. സെക്രട്ടറിമാരായ ജോണ്‍ വി ജോസഫ്, മോഹനന്‍ ചേന്ദംകുളം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒപിഎ സലാം, ലീനമ്മ ഉദയകുമാര്‍, വി.കെ സന്തോഷ് കുമാര്‍, ടി.എന്‍ രമേശന്‍, ആര്‍ സുശീലന്‍, കെ അജിത്ത്, എം.ഡി ബാബുരാജ്, സാബു പി മണലൊടി, പി.ജി തൃഗുണസെന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി വൈക്കം ഇപ്റ്റയുടെ വയലാര്‍ ഗാനസന്ധ്യ അരങ്ങേറി. ജില്ലാ അതിര്‍ത്തിയായ അംബികാമാര്‍ക്കറ്റില്‍ എത്തിച്ചേര്‍ന്ന യാത്രയെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. വൈക്കം കച്ചേരിക്കവലയിലെത്തിയ ജാഥയെ വാദ്യമേളങ്ങളോടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനമായി സമ്മേളനനഗരിയായ ബോട്ട്‌ജെട്ടി മൈതാനിയിലേക്ക് ആനയിച്ചു.
Follow us on :
Tags:
More in Related News
Please select your location.