Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്ഡിപിഐ കുന്നമംഗലം നിയോജക മണ്ഡലം വാഹന ജാഥ ഒക്ടോബർ 12 ശനിയാഴ്ച നടക്കും.

10 Oct 2024 20:53 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : പിണറായി പോലീസ് -ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന ജനജാഗ്രത ക്യാമ്പയിന്റെ ഭാഗമായി എസ് ഡി പി ഐ കുന്നമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി നയിക്കുന്ന വാഹനജാഥ 2024 ഒക്ടോബർ 12ന് ശനിയാഴ്ച രാവിലെ എട്ടുമണിക്ക്‌ ഒളവണ്ണ പഞ്ചായത്തിലെകമ്പിളി പറമ്പിൽ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി വാഹനജാഥ ഉദ്ഘാടനം ചെയ്യും.


മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ ജാഥ കടന്നു പോയി വൈകിട്ട് 7.15ന് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ്‌ അബ്ദുൽ ജലീൽ സഖാഫി സംസാരിക്കും

വാർത്താ സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി അഷറഫ് കുട്ടിമോൻ , മണ്ഡലം ട്രഷറർ മുഹമ്മദ് നദ്‌വി മണ്ഡലം ജോയൻ്റ് സെക്രട്ടറി ,സീനത് എം, മണ്ഡലം .മീഡിയ കോർഡിനേറ്റർ ,റഷീദ് കെ പി എന്നിവർ പങ്കെടുത്തു

Follow us on :

More in Related News