Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷനേഴ്സ് യൂണിയൻ കുടുംബ മേളയും, വയോജന ദിനാചാരണവും

02 Oct 2024 19:50 IST

- Anvar Kaitharam

Share News :

പെൻഷനേഴ്സ് യൂണിയൻ കുടുംബ മേളയും, വയോജന ദിനാചാരണവും


പറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിറ്റാറ്റുകര യൂണിറ്റ് കുടുംബ മേളയും, വയോജന ദിനാചാരണവും സാഹിത്യകാരൻ പൂയപിള്ളി തങ്കപ്പൻ ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ ഇ.എം. അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർ ഷിപ് വിതരണം നടത്തി, മുതിർന്ന പെൻഷൻകാരെ ആദരിച്ചു,. ചിറ്റാറ്റുകര ഫാമിലി ഹെൽത്ത്‌ സെന്റർലെ ജൂനിയർ ഹെൽത്ത്‌ നേഴ്സ് ഷീജ, പി. മില്ലി കൃഷ്ണൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അരുൺ സാഗർ എന്നിവർ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജീവിതശൈലി രോഗ നിർണയ ക്യാമ്പും നടത്തി, സെക്രട്ടറി വി. എ. രാജൻ, എം. കെ. ചിദംബരൻ, കെ. വി. പദ്മനാഭൻ, എം. വി. ഷാജി, കെ. കെ. ശങ്കരൻ, കെ. ഷീല എന്നിവർ സംസാരിച്ചു.

Follow us on :

More in Related News