Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശപ്പ് രഹിത പെരുവ പദ്ധതിയ്ക്ക് വേണ്ടി പെരുവ ഗവ: വി.എച്ച്.എസ്.എസ് എൻഎസ്എസ് യൂണിറ്റ് ഉച്ചഭക്ഷണ പൊതികൾ വയ്ക്കും.

26 Sep 2024 21:10 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: വിശപ്പ് രഹിത പെരുവ പദ്ധതിയ്ക്ക് വേണ്ടി മറ്റപ്പള്ളിക്കുന്ന് റസിഡൻസ് അസ്റ്റോസിയേഷൻ (MRA) പെരുവ ടൗണിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്കിൽ എല്ലാ വ്യാഴായ്ചകളിലും ഇനി പെരുവ ഗവ: വി.എച്ച്.എസ്.എസ് എൻഎസ്എസ് യൂണിറ്റ് ഉച്ചഭക്ഷണ പൊതികൾ വയ്ക്കും.

പ്രസ്തുത പരിപാടിയിൽ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. പ്രിൻസിപ്പാൾ പ്രിയ സി എസ്, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ അലക്സ് മാത്യു, അജി എസ്, ഷിബു വി, സ്കൂൾ ലീഡർ കരോളിൻ സോയി നേതൃത്വം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ സജീവനും ആശംസകൾ അറിയിച്ചു.

 MRA യ്ക്ക് വേണ്ടി സെക്രട്ടറി ഡിക്സൺ തോമസ്, ഫിലിപ്പ് ആക്കാംപറമ്പിൽ, ഷാജി കിഴക്കേകര, ലിജോ പി, രാജേഷ് ചേരുംകുഴി എന്നിവർ സന്നിഹിതരായിരുന്നു.




Follow us on :

More in Related News