Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 22:00 IST
Share News :
തൃശ്ശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്ന പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ഡാമിൽ റെഡ് അലർട്ട്
തൃശൂർ പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 424 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നിലവിലെ ജലനിരപ്പ് 423 മീറ്ററായതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവും കൂടുന്നതിനാൽ ജലാശയ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
2018 ലെ പ്രളയത്തിൽ ഡാമിൻ്റെ ഷട്ടറിന് ബലക്ഷയം സംഭവിച്ചതിനെത്തുടർന്ന് വെള്ളം സംഭരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഡാമിലെ ജലനിരപ്പ് 419 അടിയിൽ എത്തിയാൽ ബ്ലൂ, 420ൽ ഓറഞ്ച്,421ൽ റെഡ് എന്നീ നിലയിലാണ് അലർട്ടുകൾ പ്രഖ്യാപിക്കുക
Follow us on :
More in Related News
Please select your location.