Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമാരനല്ലൂർ തൃക്കാർത്തിക 13ന്

13 Dec 2024 00:32 IST

CN Remya

Share News :

കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ തൃക്കാർത്തിക ദർശനം 13ന്. ഒൻപതാം ഉത്സവ നാളായ വെള്ളിയാഴ്ച തൃക്കാർത്തിക ദർശനവും ദേശവിളക്കും നടക്കും. പുലർച്ചെ 2:30 മുതൽ തൃക്കാർത്തിക ദർശനം ആരംഭിക്കും. രാവിലെ 6:15നും 7:30നും ഇടയിൽ ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. രാവിലെ 8:30നും ഉച്ചയ്ക്ക് 1:30 ഇടയിൽ തൃക്കാർത്തിക ആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ് നടക്കും. ചൊവ്വല്ലൂർ മോഹനൻ്റെ പ്രമാണത്തിൽ 50ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം തൃക്കാർത്തിക ദിവസം നടക്കും.

രാവിലെ പത്തിന് ദേവീവിലാസം എൽപി സ്കൂളിൽ തൃക്കാർത്തിക മഹാപ്രസാദമൂട്ട് ആരംഭിക്കും. വൈകുന്നേരം 5:30നും 9:30നും ഇടയിലാണ് തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്. രാത്രി 11:30ന് തൃക്കാർത്തിക പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. 14ന് ഉച്ചയ്ക്ക് 12:30നാണ് ആറാട്ടുബലി. തുടർന്ന് നട്ടാശ്ശേരി ഇടത്തിൽ മണപ്പുറം ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകുന്നേരം നാലിനാണ് കൊടിയിറക്ക്.

തൃക്കാർത്തിക ദർശനക്രമീകരണം: പുലർച്ചെ 2:30 മുതൽ രാവിലെ ആറുവരെയും ആറാട്ടുകടവിലേക്ക് എഴുന്നെള്ളിച്ചതിനുശേഷം ഉച്ചയ്ക്ക് ഒരുമണിവരെയും തൃക്കാർത്തിക ദർശനത്തിനു സൗകര്യം ഉണ്ടായിരിക്കും.

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും പ്രായാധിക്യമായവർക്കും ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

തൃക്കാർത്തിക ദർശനത്തിനായി വന്നുചേരുന്ന ഭക്തജനങ്ങൾ മതിലകത്തു പ്രവേശിച്ച് വടക്കേ ഗോപുരത്തിനടുത്തുനിന്ന് ആരംഭിക്കുന്ന ക്യൂ നിരകളിൽ കയറുകയും തെക്കേ നടയിലെത്തുമ്പോൾ പുറത്തുനിന്ന് ശിവനെ ദർശിച്ച് കാണിക്ക അർപ്പിച്ച് കിഴക്കേനടയിൽ ബലിക്കൽപ്പുരയോടു ചേർന്ന് എത്തണം. ബലിക്കൽപ്പുരയിലൂടെ അകത്തുകടന്ന് മണ്ഡ‌പത്തിനു തെക്കുവശത്തുകൂടെ മണിഭൂഷണ ഭഗവാനെ വണങ്ങി പരാശക്തിയായ ഭഗവതിയെ വന്ദിച്ച് വഴിപാടുകൾ അർപ്പിച്ച് വടക്കേനടയിലൂടെ പുറത്തേക്കിറങ്ങാം.

Follow us on :

More in Related News