Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2024 11:43 IST
Share News :
തൊടുപുഴ: നാലാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ നൃത്താധ്യാപകന് 80 വര്‍ഷം തടവും 4.5ലക്ഷം രൂപ പിഴയും. കോടിക്കുളം കോട്ടക്കവല നടുക്കുഴിയിസല്‍ സോയിസ് ജോര്‍ജിനെയാണ് (34) തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. 2015 നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. നൃത്തപരിശീലനത്തിനു വേണ്ടി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ പോകാന്‍ മടികാണിച്ച കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. അവിടെയും കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ നല്‍കിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ഡോക്ടര്‍ വിവരം ഇടുക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയച്ചതിനെ തുടര്‍ന്ന് തൊടുപുഴ പൊലീസ് കേസെടുത്തു. കുട്ടിയുടെ സഹപാഠിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. സഹപാഠിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ ലാപ്ടോപ്പും ഫോണും ശാസ്ത്രീയമായി പരിശോധിച്ചപ്പോള്‍ അശ്ലീല വീഡോയകളും ചിത്രങ്ങളും കണ്ടെത്തി. വിവിധ വകുപ്പുകള്‍ പ്രകാരമാണ് തടവും പിഴയും. പിഴയൊടുക്കിയില്ലെങ്കില്‍ എട്ടുവര്‍ഷം കൂടി തടവുണ്ടാകും. രണ്ടുലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കണം. കുട്ടിയുടെ പുനരധിവാസത്തിന് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്കി. തൊടുപുഴ എസ്.ഐ ആയിരുന്ന വി.സി വിഷ്ണുകുമാര്‍ അന്വേഷിച്ച കേസില്‍ സി.ഐ അഭിലാഷ് ഡേവിഡ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പോക്സോ കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി വാഹിദ ഹാജരായി.
Follow us on :
More in Related News
Please select your location.