Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധർണ നടത്തി

17 Oct 2024 13:57 IST

Koya kunnamangalam

Share News :

കുന്ദമംഗലം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകർ ട്രഷറിയിൽ സമർപ്പിക്കുന്ന ശമ്പള ബില്ലുകളിൽ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നുള്ള മേലൊപ്പ് വേണമെന്ന സർക്കാർ ഉത്തരവിനെതിരെ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (KPPHA) കുന്ദമംഗലം ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി. തൊഴിൽ മേഖലയിൽ വിവേചനവും വിഭജനവും സൃഷ്ടിക്കാൻ കാരണമാവുന്ന പുതിയ ഉത്തരവ് എയ്ഡഡ് മേഖലയിലെ ശമ്പള വിതരണം വൈകാൻ ഇടയാക്കുമെന്നും പ്രധാനാധ്യാപകർക്ക് ജോലിഭാരം കൂടാൻ കാരണമാവുമെന്നും യോഗം ചൂണ്ടിക്കാട്ടി.

സി.കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എം. ജയശ്രീ അധ്യക്ഷത വഹിച്ചു. എം. യൂസുഫ് സിദ്ധീഖ്, ജി. എസ്. രോഷ്മ, എൻ.പി നദീറ, കെ.എം മുഹമ്മദ് ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി ഇ. അബ്ദുൽ ജലീൽ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ബഷീർ. കെ നന്ദിയും പറഞ്ഞു.

Follow us on :

More in Related News