Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 12:32 IST
Share News :
കോഴിക്കോട്:
സംസ്ഥാനത്തെ പത്ര ഏജൻ്റുമാരുടെ ഔദ്യോഗിക സംഘടനയായ ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻറെ പ്രഥമ സംസ്‌ഥാന സമ്മേളനം ജനുവരി 26 ന് ഞായറാഴ്‌ച കോഴിക്കോട് സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുള്ള ആയിരകണക്കിന് ഏജൻ്റുമാർ സംബന്ധിക്കുന്ന ശക്തി പ്രകടനം വൈകുന്നേരം നാല് മണിക്ക് അരയിടത്തുപാലം ജംങ്ഷനിൽ നിന്നും ആരംഭിക്കും. തുടർന്ന് മുതലക്കുളം മൈതാനിയിൽ ചേരുന്ന സമാപന സമ്മേളനം സംസ്‌ഥാന കായിക ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായി സംബന്ധിക്കും. സംസ്‌ഥാന പ്രസിഡൻ്റ് പി.കെ സത്താർ അധ്യക്ഷത വഹിക്കും.
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡൻ്റായി തിരഞ്ഞെടുത്ത മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയംസ് കുമാറിനെ കേരളത്തിലെ പത്ര ഏജൻ്റുമാർക്ക് വേണ്ടി സമ്മേളനത്തിൽ ആദരിക്കും. കോഴിക്കോട് മേയർ ഡോ: ബീന ഫിലിപ്പാണ് ആദരം നൽകുക.
സമ്മേളനത്തിന്റെ ലോഗോ ഡിസൈനിംഗ് മത്സരത്തിലെ വിജയിക്കുള്ള ഉപഹാരം അഹമ്മദ് ദേവർ കോവിൽ എം.എൽ.എ യും പത്ര ഏജൻസി നടത്തിപ്പിൽ ഏറ്റവും ദീർഘകാലം സേവനം ചെയ്ത ഏജൻ്റുമാരെ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എയും ആദരിക്കും. കോഴിക്കോട് കോർപറേഷനിലെ അംഗങ്ങളായ അഡ്വ: നവ്യ ഹരിദാസ്, പി മൊയ്തീൻകോയ, എൻ.പി.എ ദേശീയ വൈസ് പ്രസിഡൻ്റ് ഭഗവത് നാരായണൻ ചൗരസ്യ, (യു .പി ) ദേശീയ ട്രഷറർ വനമാല സത്യം, (തെലുങ്കാന) ദേശീയ സമിതി അംഗം പങ്കജ് ഭട്ട് ( ചത്തീസ്ഗഡ് ), കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ ശംഭുലിംഗ, സംസ്‌ഥാന ജനറൽ സിക്രട്ടറി ചേക്കുട്ടി കരിപ്പൂർ, നാക് പ്രസിഡൻ്റ് നിസരി സൈനുദ്ധീൻ, പത്ര ഏജൻ്റ്സ് തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്‌ഥാന പ്രസിഡൻ്റ് ഒ.സി ഹനീഫ എൻ .പി.എ എ സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്‌ണൻ നായർ (തിരുവനന്തപുരം) സലീം രണ്ടത്താണി ( മലപ്പുറം) ടി.പി ജനാർദ്ധൻ ( കാസർകോഡ്) രാമചന്ദ്രൻ നായർ ( കൊല്ലം) കെ ബാബു വർഗീസ് (ഏറണാകുളം) കെ. എ യാഖൂബ്(തൃശ്ശൂർ) അരുൺ വി നായർ (തിരുവനന്തപുരം) എന്നിവർ പ്രസംഗിക്കും. സംസ്‌ഥാന സിക്രട്ടറി സി പി അബ്ദുൽ വഹാബ് സമാപന പ്രസംഗവും സംസ്ഥാന ട്രഷറർ വി.പി അജീഷ് നന്ദിയും പറയും. തുടർന്ന് സാംസ്‌കാരിക പരിപാടികൾ നടക്കും. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസ്‌ഥാന പ്രസിഡന്റ് പി.കെ സത്താർ, ജനറൽ സിക്രട്ടറി ചേക്കുട്ടി കരിപ്പൂർ, സമ്മേളന സ്വാഗത സംഘം ചെയർമാൻ സി.പി അബ്ദുൽ വഹാബ്, ജനറൽ കൺവീനർ പി.വി അജീഷ്, അബ്ദുൽ കബീർ എന്നിവർ സംബന്ധിച്ചു.
Follow us on :
More in Related News
Please select your location.