Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 10:13 IST
Share News :
കോട്ടയം: മന്ത്രി വി എൻ വാസവൻ വിദ്യാരംഭം കുറിച്ചു. കോട്ടയം പുതുപ്പള്ളി തടിക്കൽ കളരിയിൽ മന്ത്രി വി എൻ വാസവൻ ഡോ. ബൈജു ഗുരുക്കളുമായി പരിചമുട്ടിച്ച് വിദ്യാരംഭം കുറിച്ചു. എല്ലാവർഷവും മുടങ്ങാതെ വിദ്യാരംഭദിനത്തിൽ അദ്ദേഹം ഈ കളരിയിൽ എത്താറുണ്ട്. വിദ്യാരംഭ ദിനത്തിൽ ആയോധനകലയിൽ ആരംഭം കുറിക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തിനാണ് വി. എൻ വാസവൻ എത്തിയത്. കളരി ഗുരുക്കൾ കച്ചകെട്ടി ആനയിച്ചാണ് മന്ത്രിയെ സ്വീകരിച്ചത്. തുടർന്ന് ആയോധനകലയുടെ ആരംഭം കുറിക്കുകയായിരുന്നു.
മന്ത്രിയുടെ വാക്കുകളിലേക്ക്: എല്ലാ വിജയദശമി ദിനത്തിലും കോട്ടയം പുതുപ്പള്ളി തടിക്കൽ കളരി കേന്ദ്രത്തിൽ ഒത്തുചേരാറുണ്ട്. ഈ ദിനത്തിൽ കുരുന്നുകളോടൊപ്പം ഒത്തുചേരാൻ ആയത് സന്തോഷകരമാണ്. ഇവിടെ മാത്രമല്ല നിരവധി അനവധി ക്ഷേത്രങ്ങളിലും, പൊതു ഇടങ്ങളിലും, തിരൂർ തുഞ്ചൻപറമ്പിൽ ഉൾപ്പെടെ ഒരുപാട് സ്ഥലങ്ങളിൽ ഇന്ന് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ കുരുന്നുകൾ കുറിച്ചിട്ടുണ്ട്. കലയും കായികവും ഒത്തുചേർന്ന കളരി എന്ന ഈ ആയോധന വിദ്യയിൽ വിദ്യാരംഭം കുറിക്കാൻ ഒരുപാട് കുരുന്നുകൾ മുന്നോട്ടുവരുന്ന കാലമാണിത്. അതിലൂടെ അവർക്ക് കായികശേഷി, മാനസികഉന്മേഷം, കലാരംഗത്തെ വളർച്ച എല്ലാം ഒത്തുചേർന്ന സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം രൂപപ്പെടുത്താൻ കഴിയുന്നതാണ്.
മെയ്താരി, കോൽത്താരി, അങ്കത്താരി വിഭാഗങ്ങളിലെ വിദ്യാരംഭം ആണ് കളരിയിൽ നിർവഹിച്ചത്. കളരിയിൽ വിദ്യാരംഭം കുറിച്ച മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിക്കുന്നു. ആയോധനകലയിൽ പൂർണ്ണ പ്രാഗല്ഭ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. പിന്നീട് മുതിർന്നവരുടെ അഭ്യാസപ്രകടനങ്ങളും കണ്ടു. വിദേശവനിതകൾ ഉൾപ്പെടെയുള്ളവരാണ് കോട്ടയം പുതുപ്പള്ളി തടിക്കൽ കളരിയിൽ കളരി അഭ്യാസ പഠനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.