Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃക്കുളം എ എം എൽ പി സ്കൂളിൽ വിവിധ മത്സര ജേതാക്കളെ അനുമോദിച്ചു

03 Jul 2024 17:59 IST

Jithu Vijay

Share News :



തിരൂരങ്ങാടി : വായന വാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളിൽ വിജയികളായവരെ തൃക്കുളം എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന പി.ടി.എ. മീറ്റിങ്ങിൽ അനുമോദിച്ചു.

വായനാ കാർഡ് മത്സരത്തിൽ വിജയികളായ രക്ഷിതാക്കൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഇതോടൊപ്പം ഈ വർഷം എൽ എസ് എസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.

 

അക്കാഡമിക്ക് മാസ്റ്റർ പ്ലാൻ പ്രകാശനം ഡിവിഷൻ കൗൺസിലർ വഹീദ ചെമ്പ നിർവ്വഹിച്ചു. യോഗത്തിൽ പുതിയ പിടിഎ പ്രസിഡൻ്റായി അബ്ദു നാസർ

മഞ്ഞമ്മാട്ടിലിനെ തിരഞ്ഞെടുത്തു. 

സ്കൂൾ പ്രധാനാധ്യാപിക സി.കെ സിന്ധു മാനേജർ മുഹമ്മദ് കുട്ടി, കോയ, റഷീദ്, അഷ്റഫ്, ത്വയ്യിബ്, തസ്റി ബാനു, നജ്മ എന്നിവർ പ്രസംഗിച്ചു.

Follow us on :

Tags:

More in Related News