Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെജിഎംസിറ്റിഎ സംസ്ഥാന സമ്മേളനം 25നു കോഴിക്കോട്ട്

23 Oct 2025 11:52 IST

NewsDelivery

Share News :

കോഴിക്കോട് : കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിറ്റിഎ) 58-ആം സംസ്ഥാന സമ്മേളനവും ജനറൽ ബോഡി യോഗവും 2025 ഒക്ടോബർ 25 നു കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് നടക്കും ബഹു കോഴിക്കോട് എം.പി ശ്രീ. എം കെ രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും ബഹു കോഴിക്കോട് നോർത്ത് എം.എൽ.എ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും, സഹോദര സംഘടനകളായ കെജിഎംഒഎ കെജിഐഎംഒഎ, ഐഎംഎ എന്നിവയുടെ ഭാരവാഹികളും പങ്കെടുക്കും.

കെജിഎം സിറ്റിഎയുടെ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന തുടർ വിദ്യാഭ്യാസ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പുരോഗമനത്തിനുള്ള സെമിനാറുകളും പ്രബന്ധാവതരണങ്ങളും നടത്തുമെന്ന് ഡോ. സംസ്ഥാന അധ്യക്ഷ റോസ്നാരാ ബീഗം. റ്റി, ജനറൽ സെക്രട്ടറി ഡോ. അരവിന്ദ്. സി. എസ്സ് എന്നിവർ പറഞ്ഞു

Follow us on :

More in Related News