Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 10:42 IST
Share News :
കോട്ടയം: കേരള ഗവ. നഴ്‌സസ് അസോസിയേഷൻ 67-ാം സംസ്ഥാന സമ്മേളനത്തിന് വേദിയാകാൻ അക്ഷരനഗരി ഒരുങ്ങി. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഏഴ് വിദ്യാർഥികൾ ഉൾപ്പടെ 639 പ്രതിനിധികൾ പങ്കെടുക്കും. നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങൾ സമ്മേളനം ചർച്ചചെയ്യും.
വിവിധ സെഷനുകളിൽ നടക്കുന്ന സുഹൃദ് സമ്മേളനം, കലാസന്ധ്യ, ആരോഗ്യ സെമിനാർ, യാത്രയയപ്പ് എന്നിവയും സമ്മേളനത്തിന്റെ ഭാഗമാകും. കലാസന്ധ്യയിൽ സിനിമാ, സീരിയൽ താരം ഗായത്രി വർഷ ഉൾപ്പെടെയുള്ളവർ പങ്കാളികളാകും. വെള്ളിയാഴ്ച രാവിലെ നടക്കുന്ന കേരളത്തിലെ ആരോഗ്യ മേഖലയുടെ നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയം നടക്കുന്ന സെമിനാറിൽ കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക് ഊർജമേകുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി ഇക്ബാൽ, പൊതുജനാരോഗ്യ വിദഗ്ദൻ ഡോ. ടി എസ് അനീഷ് എന്നിവർ വിഷയാവതരണം നടത്തും. വൈകിട്ട് നാലിന് നടത്തുന്ന പ്രകടനത്തിൽ ആയിരത്തിലധികം നഴ്‌സുമാർ പങ്കെടുക്കും. ലോകമാതൃകയായ സംസ്ഥാനത്തിന്റെ ആരോഗ്യമികവ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് സമ്മേളനത്തിന് കോട്ടയം വേദിയാകുന്നത്.
Follow us on :
Tags:
More in Related News
Please select your location.