Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2024 12:58 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി വെന്നിയൂരിലെ എല്ലുപൊടി വ്യവസായ സ്ഥാപനത്തിൻ്റെ പേരിലുള്ള ഒരു ഏക്കർ രണ്ട് സെൻറ് ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയിക്കുകയാണെന്ന് കാണിച്ചുകൊണ്ട് പൊതുപ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി സർവ്വേ ഡയറക്ടർ നിർദേശം നൽകി. പ്രസ്തുത ഭൂമി എല്ലുപൊടി വ്യവസായ സഹകരണ സംഘം ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതാണ്. ഭൂമി വ്യവസായ അഭിവൃദ്ധിക്ക് വേണ്ടി ഗവർണറുടെ പേരിൽ ഉടമ്പടി രജിസ്റ്റർ ചെയ്ത് സർക്കാരിൽ നിന്നും വായ്പ എടുത്തിട്ടുള്ളതും വായ്പ അടവിൽ വീഴ്ച വരുന്ന പക്ഷം ജാമ്യ സ്വത്ത് സർക്കാറിലേക്ക് മുതൽ കൂട്ടുമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതുമാണ് നിലവിൽ മേൽ സഹകരണ സംഘം പ്രവർത്തിക്കാത്തതിനാൽ ഭൂമി പലരും കയ്യേറി കൈ വശംവെച്ച് വർഷങ്ങളായി ഉപയോഗിക്കുന്നതായും ഇത് സർക്കാരിലേക്ക് തിരിച്ചുപിടിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടയിരുന്നു പരാതി നൽകിയിരുന്നത് ഡിജിറ്റൽ സർവേയിൽ ഭൂമി അളന്നു തിട്ടപ്പെടുത്തി സബ് ഡിവിഷൻ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു
Follow us on :
Tags:
More in Related News
Please select your location.