Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2024 20:48 IST
Share News :
വൈക്കം: സംസ്ഥാനത്ത് AAY (മഞ്ഞ), PHH (പിങ്ക്) വിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡ് അംഗങ്ങളില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചു.
e-KYC അപ്ഡേഷനുള്ള സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നെങ്കിലും ഇനിയും 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ ഉള്ളതിനാൽ 2024 നവംബര്‍ 5 വരെ ഇതിനുള്ള സമയപരിധി ദീർഘിപ്പിച്ചിട്ടുണ്ട്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളില്‍ നേരിട്ടെത്തി, റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ, നിലവില്‍ മസ്റ്ററിംഗ് നടത്തി വരുന്നുണ്ട്. ഈ പ്രവൃത്തിയും നവംബര്‍ 5 വരെ തുടരും. വിവിധ കാരണങ്ങളാല്‍ ഇ-പോസില്‍ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്കാനര്‍ ഉപോഗിച്ച് പൂര്‍ത്തീകരിക്കുന്നതാണ്. ഇതിനായി വിവിധ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ആവശ്യമായ ക്യാമ്പുകള്‍ നവംബര്‍ 5 ന് ശേഷം സംഘടിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.. കുട്ടിയായിരുന്നപ്പോള്‍ ആധാര്‍ കാര്‍ഡ് എടുത്തതും നിലവില്‍ 12 വയസ്സില്‍ താഴെയുള്ളതുമായ കുട്ടികളുടെ മസ്റ്ററിംഗ് ഐറിസ് സ്കാനര്‍ ഉപോഗിച്ച് പൂര്‍ത്തീകരിക്കുനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് പുതിയ ആധാര്‍ എടുക്കുന്ന പക്ഷം ഇപ്പോള്‍ തന്നെ റേഷന്‍കടകള്‍ വഴി മസ്റ്ററിംഗ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് മതിയായ സമയം നല്‍കുമെന്നും, മറ്റുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇത്തരക്കാര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.