Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 19:41 IST
Share News :
മൂലമറ്റം:അന്യായമായി വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മൂലമറ്റത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും വൈദ്യുതി ആവശ്യമില്ലാത്തതുമായ നിത്യോപയോഗ -ഗൃഹോപകരണങ്ങള്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിനുമുമ്പില്‍ പ്രദര്‍ശിപ്പിച്ചാണ് സമരം നടത്തിയത്. കേരള കോണ്‍ഗ്രസ് അറക്കുളം, കുടയത്തൂര്‍ മണ്ഡലം കമ്മിറ്റി സംയുക്ത നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം ഉരലില്‍ ഉലക്കക്കുത്തി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. അറക്കുളം മണ്ഡലം പ്രസിഡന്റ് എ.ഡി മാത്യു അഞ്ചാനി അധ്യക്ഷത വഹിച്ചു. സമരത്തില്‍ കര്‍ഷക യൂണിയന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി തുടിയന്‍പ്ലക്കല്‍ പ്രദര്‍ശനവസ്തുക്കള്‍ പരിചയപ്പെടുത്തി. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം അപു ജോണ്‍ ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, ജില്‍സ് അഗസ്റ്റിന്‍, സാം ജോര്‍ജ്, ടി.എച്ച് ഈസ, റെനി മാണി, ടി.സി ചെറിയാന്‍, ഗ്രാമപഞ്ചായത്തു മെമ്പര്‍ കൊച്ചുറാണി ജോസ്, കുര്യന്‍ കാക്കപയ്യാനി, ലൂക്കാച്ചാന്‍ മൈലാടൂര്‍, ബേബി പിണക്കാട്ട്, ജലാല്‍ കുന്തീപറമ്പില്‍, ജോസ് വെട്ടുകാട്ട്, വര്‍ക്കി വടക്കേപറമ്പന്‍, മേഴ്സി മൈക്കിള്‍, അല്‍ഫോന്‍സ് ടോമി, ജോമോന്‍ മൈലാടൂര്‍, ബേബി മുണ്ടത്താനം, ജോസ് പിണക്കാട്ട്, സാജു പുത്തന്‍പുര, മാത്യു പൂഞ്ചിറ, ജിമ്മി അറക്കല്‍, തോമസ് കണിയാപുരം, ഷൈജന്‍ കമ്പകത്തുങ്കല്‍, ബാബു കുരു ശുപറമ്പില്‍, സെബാസ്റ്റ്യന്‍ പൈകട, ടോമി തെങ്ങുംപള്ളിയില്‍, ജിയോ ആരനോലി എന്നിവര്‍ പ്രസംഗിച്ചു. മൂലമറ്റംടൗണില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷമാണ് സെക്ഷന്‍ ഓഫീസ് ധര്‍ണയും പ്രദര്‍ശന പ്രതീകാത്മക സമരവും നടത്തിയത്.
Follow us on :
More in Related News
Please select your location.