Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച്സംരംഭകത്വ ബോധവത്കരണ ശില്പശാല"നടത്തുന്നു

19 Oct 2024 16:43 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന നവസംരംഭകർക്ക് സംരംഭങ്ങൾ തെരഞ്ഞെടുക്കുന്നതിനും, വ്യവസായ വകുപ്പിൻ്റെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുന്നു.

വൈക്കം താലൂക്ക് വ്യവസായ ഓഫീസിന്റെയും കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പുതുസംരംഭകരെ കണ്ടെത്തുന്നതിൻ്റെ ആദ്യപടിയായി സർക്കാരിൻ്റെ സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ചും സംരംഭം തുടങ്ങുന്നതിനാവശ്യമായ നടപടി ക്രമങ്ങളെക്കുറിച്ചും അറിവ് പകരുന്നതിനായി ഒരു *സംരംഭകത്വ ബോധവത്കരണ ശില്പശാല* സംഘടിപ്പിക്കുന്നു. *2024 ഒക്ടോബർ 22ന് രാവിലെ 10:30 ന്* *കടുത്തുരുത്തി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ* വെച്ച് ശില്പശാല നടത്തപ്പെടുന്നതാണ്.

എന്തൊക്കെ കാര്യങ്ങൾ മനസിലാക്കാം ? 

✅ എങ്ങനെ പുതിയ സംരംഭം ആരംഭിക്കാം


✅ അനുയോജ്യമായ സംരംഭ സാധ്യതകൾ എങ്ങനെ കണ്ടെത്താം


✅വിവിധ ലൈസൻസുകൾ 


✅സർക്കാരിന്റെ സബ്‌സിഡി സ്കീമുകൾ

 

✅വായ്‌പ്പാ പദ്ധതികൾ


ഈ വേളയിൽ എല്ലാ കടുത്തുരുത്തി നിവാസികളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിശദാംശങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക,

ശ്രീശങ്കർ എസ്

Ph: 8943480044

EDE, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്

Follow us on :

More in Related News