Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് ഇന്ന്; മുഖ്യമന്ത്രിയും പങ്കെടുക്കും, ദിവ്യക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

26 Oct 2024 07:21 IST

Enlight News Desk

Share News :

തൃശൂർ: സിപിഐഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തൃശൂരില്‍ ചേരും. രാവിലെ 10 മണിക്ക് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം. മുഖ്യമന്ത്രി ഉൾപടേ പങ്കെടുക്കുന്ന യോഗത്തില്‍ പി പി ദിവ്യക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ചയായേക്കും.

 സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാല്‍ രാവിലെ കോഴിക്കോട് നടക്കേണ്ടിയിരുന്ന പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങ് വൈകിട്ടത്തേക്ക് മാറ്റി. പി പി ദിവ്യയ്ക്കെതിരായ നടപടിയില്‍ തീരുമാനമായാല്‍ ഒരു പക്ഷേ ദിവ്യയെ അറസ്റ്റ് ചെയ്യാനോ, അല്ലെങ്കിൽ പൊലീസിൽ കീഴടങ്ങുകയോ ചെയ്യും. ദിവ്യക്കെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചന കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നുവെങ്കിലും ദിവ്യക്കെതിരെ നടപടിയുണ്ടായിരുന്നില്ല.

ദിവ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ഇന്ന് രാവിലെ അന്വേഷണ സംഘവും യോഗം ചേരുന്നുണ്ട്.

Follow us on :

More in Related News