Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2024 13:08 IST
Share News :
പൊന്നാനി : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ ബോധത്കരണത്തിന്റെ ഭാഗമായി പൊന്നാനി മണ്ഡലം സ്വീപ്പ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പ്, പൊന്നാനി താലൂക്ക് ഓഫീസ്, സാഫ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജാഥ പൊന്നാനി താലൂക്ക് ഓഫീസ് അങ്കണത്തിൽ നിന്ന് ആരംഭിച്ച് ബസ് സ്റ്റാന്റിൽ അവസാനിച്ചു.
വോട്ടവകാശം നമ്മുടെ പൗരാവകാശമാണെന്നും അത് നിർഭയത്തോടും യാതൊന്നിനും വിധേയമാകാതെയും കീഴ്‍പെടാതെയും മൗലികാവകാശം നിർവ്വഹിക്കുമെന്നുള്ള സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനും മുഴുവൻ സമ്മതിദായകരും ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തുക എന്ന ലക്ഷ്യങ്ങളുമായാണ് സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുകേകഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) വിളംബര ജാഥ സംഘടിപ്പിച്ചത്. ജാഥയിൽ തിരഞ്ഞെടുപ്പ് പൊന്നാനി മണ്ഡലം ഉപവരണാധികാരി ഡോ. വി പ്രശാന്ത്, ഡെപ്യൂട്ടി തഹസിൽദാർ സൂരജ് എന്നിവർ സംസാരിച്ചു. സമ്മതിദായകരുടെ പ്രതിജ്ഞയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.