Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 09:17 IST
Share News :
ഇന്ത്യൻ ടീമിൽ ഇടം നേടിയ നിരഞ്ജനെ അനുമോദിച്ചു
പറവൂർ: ക്രൊയേഷ്യയിൽ നടക്കുന്ന 23 വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് മിനി ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിൽ പറവൂർ സ്വദേശി ഇടം നേടി. വടക്കേക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ
കിഴക്കേപ്രം ശിവോഹം പൊന്നേടത്ത് വീട്ടിൽ സുനിൽകുമാറിൻ്റേയും, ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരി സഹനയുടേയും മൂത്ത മകൻ എസ് നിരഞ്ജനാണ് ഇന്ത്യൻ ടീമിലെത്തിയത്.
വേൾഡ് മിനി ഫുട്ബോൾ ഫെഡറേഷൻ ഒക്ടോബറിൽ നടത്തുന്ന മത്സരത്തിൽ ആറ് പേരാണ് കളത്തിലിറങ്ങുക.
ആലുവ യുസി കോളേജിലെ ഒന്നാം വർഷ ബിഎസ്എം വിദ്യാർത്ഥിയാണ് നിരഞ്ജൻ. നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃത ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എസ് നിർമൽ സഹോദരനാണ്.
നഗരസഭ 14-ാം വാർഡിൽ നടന്ന അനുമോദന സമ്മേളനത്തിൽ സജീഷ് കുമാർ അമ്പിലേത്ത് നിരഞ്ജനെ പൊന്നാടയണിയിച്ചു. വാർഡ് കൗൺസിലർ നിമിഷ രാജൻ ഉപഹാരം നൽകി.സി ജി ജയൻ അധ്യക്ഷനായി. വിഷ്ണു പൊന്നൻ, പ്രശാന്തൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.