Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 09:02 IST
Share News :
പുതുക്കാട്: ദേശീയപാതയിലെ ആമ്പല്ലൂര്‍ അടിപ്പാത നിര്‍മാണത്തില്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആമ്പല്ലൂര്‍ യൂണിറ്റ് അംഗങ്ങള്‍ കടകളടച്ച് പ്രതിഷേധിച്ചു. പ്രതിഷേധയോഗം സമിതി ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോയ് പണ്ടാരി അധ്യക്ഷത വഹിച്ചു. യൂത്ത് വിങ്ങ് പ്രസിഡന്റ് കെ.ടി. പിയൂസ്, ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്, സെബാസ്റ്റ്യന്‍ മഞ്ഞളി, പി.എല്‍.റെജി, സുധീര്‍ പെരുമറത്ത്, റിജോ ഫ്രാന്‍സിസ്, കെ. ജയകുമാര്‍, ആന്റണി തയ്യാലക്കല്‍ എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.