Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീനാരായണ ദർശനോത്സവം സമാപിച്ചു

20 May 2024 08:21 IST

Anvar Kaitharam

Share News :

ശ്രീനാരായണ ദർശനോത്സവം സമാപിച്ചു


പറവൂർ: എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ദർശനോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഗുരുദേവസന്ദേശം നൽകി.

മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ശശിധരൻ പ്രമുഖ വ്യക്തികളെ ആദരിച്ചു. യൂണിയൻ പ്രസിഡൻ്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ എം.കെ. ആഷിഖ് യോഗം കൗൺസിലർ ഷീബ വേണുഗോപാൽ, പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു. വി.പി. ഷാജി, ടി.എം. ദിലീപ്, ടി.പി. കൃഷ്ണൻ, ഐഷ രാധാകൃഷ്ണൻ, വനി ട്ട താസംഘം പ്രസിഡൻ്റ് ഷൈജ മുരളീധരൻ, അഡ്വ. പ്രവീൺ തങ്കപ്പൻ, ജോഷി പല്ലേക്കാട്ട് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News