Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2024 13:34 IST
Share News :
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയില്‍ എത്തിയ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ എസ്‌എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാർഥി പ്രതിഷേധം. മാർച്ചില്‍ നൂറു കണക്കിന് വിദ്യാർഥികള്‍ അണിനിരന്നു. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലറായി മോഹനൻ കുന്നുമ്മലിനെ നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. സംഘപരിവാർ അനുകൂല ചെയറായ സനാതന ധർമ പീഠത്തിൻ്റെ കെട്ടിട ശിലാസ്ഥാപനത്തിനാണ് ഗവർണർ എത്തിയത്.
ഗവർണർക്കെതിരെ പ്രതിഷേധമുയർത്തി ക്യാമ്പസിൽ എസ്‌എഫ്‌ഐ പ്രവർത്തകർ
കെട്ടിയ 'സംഘി ചാൻസിലർ ഗോ ബാക്ക് ' ബാനറുകള്‍ പൊലീസിനെ ഉപയോഗിച്ച് പലവട്ടം അഴിച്ചു മാറ്റി. എന്നാല്‍ പ്രകടനമായി എത്തിയ പ്രവർത്തകർ വീണ്ടും ബാനറുകള്‍ ഉയർത്തി.
പ്രതിഷേധ മാർച്ച് എസ്‌എഫ്‌ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി അക്ഷര അധ്യക്ഷയായി. കോഴിക്കോട് ജില്ലാ സെക്രട്ടറി പി താജുദ്ധീൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സാദിഖ്, കെ ഹരിമോൻ, നസീഫ്, മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി പി അഭിജിത്ത്, എം സുജിൻ, വൈസ് പ്രസിഡന്റ് എം പി ശ്യംജിത്ത്, ദില്‍ഷാദ് കബീർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സിമി മറിയം, എം കെ അനീസ്, അജ്മല്‍ അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
Follow us on :
Tags:
More in Related News
Please select your location.