Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ ആശുപത്രിയ്ക്കായ് അധികാരികളുടെ നിസംഗത , കൊക്കയാറ്റിൽ മൂന്നു കോടി രൂപ നഷ്ടമാവുമെന്ന് ആക്ഷൻ കൗൺസിൽ

19 Jul 2024 22:15 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം: കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം വെംബ്ലിയിലുള്ള പഞ്ചാ യത്ത് വക സ്ഥലത്ത് സ്ഥാപിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ.കെ. ധർമിഷ്ടൻ, അബ്ദുൽ വാഹിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


3 വർഷങ്ങൾക്കു മുമ്പ് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പി.എച്ച്.സി-യ്ക്ക് 3 കോടി രൂപാ അനുവദിച്ചിരുന്നു. ടി ഫണ്ട് ഉപയോഗിച്ച് ഇതുവരെയായി കെട്ടിടം പണി തുടങ്ങിയിട്ടില്ല. കൊക്കയാർ പഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട്, വെംബ്ലി, കനകപുരം, വടക്കേമല, ഉറുമ്പിക്കര, ഏന്തയാർ ഈസ്റ്റ്, മുക്കുളം എന്നീ വാർഡുകളിലെ ആയിരക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് പ്രയോജനം ലഭിക്കണമെങ്കിൽ ഈ സ്ഥാപനം വെംബ്ലിയിൽ നിർമ്മിക്കണം. നില വിൽ ഈ മേഖലയിലെ രോഗികൾ കിലോമീറ്ററുകൾ യാത്ര ചെയ്‌താണ്‌ ചികിത്സ തേടുന്നത്. പട്ടികജാതി - വർഗ്ഗ ജനവിഭാഗങ്ങളാണ് ഇവിടെ കൂടുതലും തിങ്ങിപ്പാർക്കുന്നത്. പദ്ധതി രഹസ്യമാക്കി വക്കുകയായിരുന്നു.  പണം ചിലവഴിക്കേണ്ട കാലാവധി തീരാറായപ്പോഴാണ് ജനങ്ങൾ അറിയുന്നത്.


കൊക്കയാർ പഞ്ചായത്തിന് സ്വന്തമായി സ്ഥലമുള്ളപ്പോൾ സർക്കാരുമായി ഉടമസ്ഥാ വകാശം ചോദ്യം ചെയ്‌തുകൊണ്ട് കേസ് നിലനിൽക്കുന്ന പരിസൺ എസ്റ്റേറ്റ് ഭൂമിയിൽ തന്നെ നിർമ്മിക്കണമെന്ന് ഭരണസമിതി വാശിപിടിക്കുന്നത് എന്തിനാണന്ന് തെരഞ്ഞെടുത്ത ജനങ്ങളോടു വ്യക്തമാക്കണം. ഉടമസ്ഥാവകാശമില്ല എന്നു മാത്രമല്ല തോട്ടമായി റവന്യു രേഖയിലുള്ള സ്ഥലത്ത് നിർമാണ ജോലി നടത്താനാവില്ലയെന്നത് മറച്ചു വയ്ക്കുന്നത് അഴിമതിയുടെ ഭാഗമാണ്.. ഈ ഭൂമിയിൽ തന്നെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ബോയ്‌സ് എസ്റ്റേറ്റ് വക ഗ്രൗണ്ടിൽ ആരം ഭിച്ച സ്റ്റേഡിയത്തിൻ്റെ പണി നിയമക്കുരുക്കിൽപ്പെട്ട് കിടക്കുകയാണ്. സ്റ്റേഡിയത്തിൻ്റെ പേരിൽ കോടി കണക്കിനു രൂപ നഷ്ടമാക്കിയ അധികാരികൾ ഇതേ നിലപാടാണ് ആശുപത്രി വിഷയത്തിലും സ്വീകരിച്ചു പോരുന്നത്. ജനോപകാരപ്രദമായ വിഷയത്തിൽ വാർഡ് മെമ്പർ അടക്കമുള്ളവർ മുഖം തിരിഞ്ഞു നിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ പി.എച്ച്.സി-ക്കു വേണ്ടി അനുവദിച്ച ഫണ്ട് തർക്ക ഭൂമിയിൽ വിനയോഗിക്കാൻ ശ്രമിച്ചാൽ ഫണ്ട് നഷ്‌ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഈ ആശുപത്രി വെംബ്ലിയിൽ നിർമ്മാച്ചാൽ പഞ്ചായത്തിന് അഭിമാനവും, ജനങ്ങൾക്ക് ആശ്വാസപ്രദവുമാണന്നും അതിന് പഞ്ചായത്ത് തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.


വാർത്താ സമ്മേളനത്തിൽ. കൊക്കയാർ പഞ്ചായത്ത് അംഗം പി .വി. വിശ്വനാഥൻ .പി എം. ഹനീഫ . പി എം. ഇബ്രാഹിം എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News