Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനങ്ങളിൽ ബീച്ചിലെത്തുന്ന സഞ്ചാരികൾ ജാഗ്രത വേണം: ഐ ടെക്ക് ഉപകരണങ്ങളുമായി മോഷ്ടാക്കൾ ഒളിഞ്ഞിരിപ്പുണ്ടാവും

23 Aug 2024 19:07 IST

UNNICHEKKU .M

Share News :

കോഴിക്കോട് : ബീച്ചിൽ വാഹന ങ്ങളിൽ കടൽ കാഴ്ചകൾ കാണാനെ ത്തുന്ന സഞ്ചാരികൾ ജാഗ്രതയുണ്ടാവണം. ഐ ടെക് ഉപകരണങ്ങളുമായി  മോഷ്ടാക്കൾ ഒളിഞ്ഞിരിപ്പുണ്ട്. തക്കം നോക്കിയാണ് ഐടെക്ക് ഉപകരണവുമായി മോഷണം നടത്തുന്നത്.   ബീച്ചിലെത്തുന്നവരുടെ നിറുത്തിയിടുന്ന വാഹനങ്ങളാണ് ലക്ഷ്യമിടുന്നത്. വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോകുന്നത് പതിവാകുകയാണ് പരാതി.. മോഷണം പതിവായതോടെ പോലീസ്സ് നീരീക്ഷണംശക്തമാക്കിയിരിക്കുകയാണ്. ബീച്ച് പരിസരം, റെയില്‍വേ സ്റ്റേഷന്‍, ആളൊഴിഞ്ഞ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ നിറുത്തിയിടുന്ന കാര്‍, ബൈക്ക് എന്നിവ കുത്തിത്തുറന്നാണ് മോഷണം. മോഷണം കൂടുതലും ബീച്ച് പരിസരങ്ങളിലാണ്. വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, ക്യാമറ, ലെന്‍സ്, പണം, ലാപ്‌ടോപ്പ്, വാച്ചുകള്‍ എന്നിവയാണ് നഷ്ടപ്പെടുന്നവയില്‍ കൂടുതലും. പത്ത് കേസുകളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ടൗണ്‍ പൊലീസില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് സ്റ്റേഷനുകളിലും സമാനമായ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാതെപോകുന്നസംഭവങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു.

നിറുത്തിയിട്ട സ്‌കൂട്ടറുകളുടെ ഡിക്കിയില്‍ നിന്നും കാറില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണംപോകുന്നത്. വൈകീട്ട് മുതല്‍ രാത്രിവരെയുള്ള സമയങ്ങളിലാണ് മോഷണം പതിവ്. കാറിന്റെ ഗ്ലാസുകള്‍ താഴ്ത്തിയിട്ട് പോകുന്നവരുമുണ്ട്. ബീച്ച് പരിസരങ്ങളില്‍ ക്യാമറ ഇല്ലാത്ത ഇടങ്ങളിലും തിരക്കുള്ള ദിവസങ്ങളിലുമാണ് മോഷണം കൂടുന്നതെന്നും സാധനങ്ങള്‍ മാത്രമല്ല വാഹനങ്ങളും മോഷണം പോകുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഹൈടെക് കള്ളന്മാര്‍

ഹൈടെക് ഉപകരണങ്ങളും മറ്റും ഉപയോഗിച്ചാണ് ഇവരുടെ മോഷണം. പൂട്ടിയിട്ട സ്‌കൂട്ടറുകളുടെ ഡിക്കി ഹൈടെക് ടൂളുകള്‍ ഉപയോഗിച്ചാണ് ഇവര്‍ തുറക്കുന്നത്. നിമിഷ നേരം കൊണ്ട് കാര്യം കഴിയും. ചില സമയങ്ങളില്‍ സ്‌കൂട്ടറിലെ താക്കോല്‍ എടുക്കാതെ പോകുന്നതും ഇവര്‍ക്ക് എളുപ്പമാവുകയാണ്. കാറിന്റെ ഗ്ലാസുകള്‍ ശബ്ദമില്ലാതെ പൊട്ടിച്ചും മോഷ്ടിക്കുന്നുണ്ട്. വാഹനം മോഷ്ടിക്കാന്‍ ഇലക്ട്രോണിക് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ഹാക്ക് ചെയ്യുന്ന സംഘങ്ങള്‍ വരെയുണ്ടെന്ന് പൊലീസ് പറയുന്നു. പിടിക്കപ്പെടുന്ന മോഷ്ടാക്കള്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തത പയ്യന്‍മാരും യുവാക്കളുമാണ്.


 

Follow us on :

More in Related News