Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കൈയിലെ സങ്കട കാഴ്ച , നെഞ്ചിടിപ്പു കൂട്ടി കൂട്ടിക്കല്‍- കൊക്കയാര്‍ നിവാസികള്‍ .

01 Aug 2024 07:41 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കൈയിലെ സങ്കട കാഴ്ച , 

നെഞ്ചിടിപ്പു കൂട്ടി കൂട്ടിക്കല്‍- കൊക്കയാര്‍ നിവാസികള്‍ .


നൗഷാദ് വെംബ്ലി


വയനാട് ദുരുന്തം ടെലിവിഷനുകളില്‍ മാറിമറയുമ്പോള്‍ ഭീതിയോടെ കഴിയുന്ന രണ്ടു പ്രദേശങ്ങളുണ്ട്.് 2021ലെ മഹാ ദുരുന്തത്തിനു സാക്ഷിയായ കൊക്കയാര്‍ , കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ ആളുകളാണ് ഉറക്കമുണര്‍ന്നു രാത്രി തളളിനീക്കുന്നത്. വയനാട് മുണ്ടക്കൈയിലെ മഹാപ്രളയം ജീവന്‍  പൊലീഞ്ഞവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മലയോര മേഖലയിലെ ആളുകളുടെ നെഞ്ചിടിപ്പു വേഗത്തിലാവുകയാണ്. . 2021 ഒക്ടോബര്‍ 16 ഉണ്ടായ മഹാപ്രളയത്തില്‍ 22 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. നൂറുകണക്കിനു ആളുകള്‍ ഭവനരഹിതരായി ഇപ്പോഴും കഴിയുന്നു.

 മുണ്ടക്കൈയില്‍ ഉണ്ടായ മഹാപ്രളയം പുലര്‍ച്ചെ യായിരുന്നുുവെങ്കില്‍ മുണ്ടക്കയം പ്രദേശത്തെ വിവിധ പഞ്ചായത്തുകളിലെ ഉരുളുപൊട്ടലും പ്രളയവുമെല്ലാം പട്ടാപകലായതിനാല്‍ മരണസംഖ്യ 22ല്‍ ഒതുങ്ങി.  അതുകൊണ്ടുതന്നെ ഒരു പരിധിവരെ ജനങ്ങള്‍ക്ക് സുരക്ഷിതമായി മാറുവാനും ഇവിടെ കഴിഞ്#ു എന്നത് ആശ്വാസകരമായി. 2021 ലെ പ്രളയത്തില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളിയില്‍ 4 പേര്‍ക്കും കാവാലിയില്‍ 6 പേര്‍ക്കും കൊക്കയാറ്റിലെ മാക്കൊച്ചിയില്‍ 7പേര്‍ക്കും ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായപ്പോള്‍ ഒഴുക്കില്‍ പെട്ടതടക്കം മരിച്ചത് 5 പേരാണ്. ഇതില്‍ പെരുവന്താനം പഞ്ചായത്തില്‍ മണ്ണിടിഞ്ഞ് ജീവന്‍ നഷ്ടമായ ഒരാളും ഉള്‍പ്പെടും. കാവാലിയില്‍ ആറുപേരടങ്ങുന്ന ഒരു കുടുംബത്തെ ഒന്നാകെ ഉരുള്‍ കവര്‍ന്നു. മാക്കൊച്ചിയില്‍ ജീവന്‍ നഷ്ടമായ 7 പേരില്‍ 5 പേരും ഒരു കുടുംബത്തിലെയാണ്.  പ്രളയത്തില്‍ മേഖലയില്‍ നിരവധി വീടുകളും പാലങ്ങളും പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇവയെല്ലാം പൂര്‍വ്വ സ്ഥിതിയില്‍ ആയിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പോലും ലഭിക്കാത്തവരും ഉണ്ട്.

           ഏഴു പേരുടെ മരണത്തിനിടയാക്കിയ കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയില്‍ ദുരുന്ത ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഈ പ്രദേശം താമസ യോഗ്യമല്ലന്ന ജില്ല കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു ഇവിടയും പരിസര പ്രദേശത്തേയയും നിരവധി വീട്ടുകാരെ ഇവിടെ നിന്നും താമസം മാറ്റിയെങ്കിലും പകരം സംവിധാനമൊരുക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. അധികാരികളുടെ വാക്ക് അവഗണിച്ചു താമസിക്കുന്ന നിരവധിയാളുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. പോയി താമസിക്കാന്‍ വേറെ വഴിയില്ലാത്തതാണ് ഇവര്‍ സര്‍ക്കാര്‍ വാക്കിനെ അവഗണിക്കാന്‍ ഇടയാക്കിയത്.ദുരുന്ത ഭൂമിയോടു ചേര്‍ന്നുണ്ടായിരുന്ന പാറമടയുടെ പ്രവര്‍ത്തനമാണ് ഉരുളിന് ഒരു കാരണമായി നാട്ടുകാര്‍ ചൂണ്ടി കാട്ടുന്നത്. എന്നാല്‍ ഇത് സമ്മതിക്കാന്‍ ഭരണകര്‍ത്താക്കള്‍ ഇതുവരെയായി തയ്യാറായിട്ടില്ല.പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിയെന്നു അധികാരികള്‍ ആവര്‍ത്തിക്കുമ്പോഴും രഹസ്യമായി പ്രവര്‍ത്തനം നടക്കുന്നുവെന്ന നാട്ടുകാരുടെ ആക്ഷേപത്തിന് പിന്തുണയേറി വരുകയാണ്. ദുരന്ത

ഭൂമിയില്‍ അപകടാവസ്ഥയിലായി നിന്നിരുന്ന കൂറ്റന്‍ പാറകള്‍ നീക്കണമെന്നു രണ്ടര വര്‍ഷംമുമ്പ് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു പൊട്ടിച്ച പാറകള്‍ ഇപ്പോഴും നീക്കം ചെയ്യാതെ അപകട സ്ഥലത്ത്് തന്നെ നിക്ഷേപിച്ചിരിക്കുകയാണ്. ഏതു സമയവും ഇത് താഴേക്ക് പതിക്കുന്ന സാഹചര്യമാണ്. മഴ കനക്കുന്നതോടെ ഇതു വഴി കാല്‍നടയാത്ര പോലും നാട്ടുകാര്‍ ഭയക്കുകയാണ്.


          മേഖലയില്‍ ഒഴുകിയത് ചെറുതും വലുതുമായി 44 പാലങ്ങളാണ്. പകരം സംവിധാനം ചെയ്യാന്‍ കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ല. കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം ഉദ്ഘാടനം നടത്തി യതോടെ കാലവര്‍ഷമെത്തിയതിനെതുടര്‍ന്നു പണി നിലച്ചു. ഇതിന്റെ പേരില്‍ ഉണ്ടയിരുന്ന നടപ്പാലവും പൊളിച്ചു നീക്കി. കാല്‍നടയാത്രാ ദൂരം വര്‍ധിക്കുകയും ജനം സമരം നടത്തിയെങ്കിലും ഒടുവില്‍ നാട്ടുകാര്‍ ജനകീയ പാലം നിര്‍മ്മിച്ചു യാത്ര ദുരിതത്തിനു താത്കാലിക പരിഹാരമുണ്ടാക്കുകയായിരരുന്നു. കൊക്കയാര്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനടയുത്തുണ്ടായിരുന്ന കൊക്കാര്‍ പാലത്തിനു ഫണ്ട് അുവദിക്കുകയും കരാറുകാര്‍ ഏറ്റെടുക്കുകയും ചെയ്‌തെങ്കിലും തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ച മട്ടാണ്. പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ സമരം പ്രഖ്യപിച്ചപ്പോള്‍ മരം മുറിച്ചു നീക്കി വീണ്ടും ജനങ്ങളെ കബളിപ്പിച്ചെന്നു നാട്ടുകാര്‍ ആക്ഷേപിക്കുന്നു.


 കൊക്കയാര്‍ പഞ്ചായത്തിലെ മേലോരം, വടക്കേമല, അഴങ്ങാട്, മുക്കുളം, നിരവുപാറ, പൂവഞ്ചി, കനകപുരം കൂട്ടിക്കല്‍ പഞ്ചായത്തിലെ കാവാലി, പ്ലാപ്പളളി, പറത്താനം, കൊടുങ്ങ, വല്യേന്ത , തുടങ്ങിയ പ്രദേശങ്ങളിലെ ആയിരകണക്കിനു കുടുംബങ്ങക്ക ഇത് ഉറക്കമില്ലാത്ത രാത്രികളാണ്

Follow us on :

More in Related News