Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെൽ കർഷകരെ ഓണം ഉണ്ണാൻ അനുവദിക്കാതെ സംസ്ഥാന സർക്കാർ കബളിപ്പിക്കുന്നുവെന്ന് സജി മഞ്ഞക്കടമ്പിൽ

07 Sep 2024 15:52 IST

CN Remya

Share News :

കോട്ടയം: സംസ്ഥാന സർക്കാർ ആറ് മാസം മുമ്പ് കർഷകരിൽനിന്നും സംഭരിച്ച നെല്ലിന്റെ വില, ഓണം പടിവാതിൽക്കൽ എത്തിയിട്ടും നൽകാതെ പി.ആർ.എസ് രസീത് നൽകി കബളിപ്പിക്കുകയാണെന്നും നെൽ കർഷകരെ ഓണം ഉണ്ണാൻ അനുവദിക്കാതെ സംസ്ഥാന സർക്കാർ കിരാതമായി വേട്ടയാടുകയാണെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട്  തിരുനക്കര പാടി - സിവിൽ സപ്ലൈകോ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ധേഹം. വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടി നിൽക്കുമ്പോൾ സപ്ലൈകോയിൽ പോലും അമിതവില ഈടാക്കി സാധാരക്കാരെ വഞ്ചിക്കുകയാണെന്നും സജി പറഞ്ഞു.

കോട്ടയം ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.

നെല്ലിന്റെ പണം ലഭിക്കാതെ കഷ്ടത അനുഭവിക്കുന്ന കർഷകർ അരി വാങ്ങാൻ നിർവ്വഹമില്ലാതെ കട്ടൻ കാപ്പി കുടിച്ച് ജിവിതം മുന്നോട്ട് പോകാൻ തയാറകണമെന്ന് ആഹ്വാനം ചെയ്ത്, പാടി - സിവിൽ സപ്ലൈകോ ഓഫീസിന് മുന്നിൽ സർക്കാർ പഞ്ചസാരയ്ക്ക് വില കൂടിയ സാഹചര്യത്തിൽ മധുരമില്ലാത്ത കട്ടൻകാപ്പിയുണ്ടാക്കി വിതരണം നടത്തി പ്രവർത്തകർ പ്രതിഷേധിച്ചു.

സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര, ട്രഷറർ റോയി ജോസ്, ജനറൽ സെക്രട്ടറിമാരായ മോഹൻദാസ് ആബലാ റ്റിൽ, ലൗജിൻ മാളിയേക്കൽ, ജോയി സി. കാപ്പൻ, രാജേഷ് ഉമ്മൻ കോശി, ജില്ലാ ഭാരവാഹികളായ, ജയിസൺ മാത്യു ജോസ്, വിപിൻ രാജു ശൂരനാട്, ജി ജഗദീഷ്, സന്തോഷ് മൂക്കലിക്കാട്ട്, വി.കെ. സന്താഷ് വള്ളോംകുഴിയിൽ, ഗോപകുമാർ വാഴയിൽ, പ്രതീഷ് പട്ടിത്താനം , സാബു കല്ലാച്ചേരി, ബിജു എം നായർ , സാൻ ജോയി തോട്ടപ്പള്ളിൽ, ഷാജി തെള്ളകം, കുര്യൻ കണ്ണംകുളം, സോജോ പി.സി, സതീഷ് കോടിമത, രമേശ് വിജി, സുരേഷ് തിരുവഞ്ചൂർ , സി.എം. ജേക്കബ് , അഖിൽ ഇല്ലിക്കൽ, ജിത്തു സുരേന്ദ്രൻ, പി. എസ്. വിനായകൻ, അൻഷാദ് കെ എസ് തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News