Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ഫെഡറൽ ബാങ്ക് ശാഖ തുറക്കാൻ ഒരു മണിക്കൂർ വൈകി; ഇടപാടുകാർ വലഞ്ഞു.

07 Oct 2024 11:30 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഫെഡറൽ ബാങ്ക്

തലയോലപ്പറമ്പ് ശാഖ തുറക്കാൻ ഒരു മണിക്കൂർ വൈകിയതിനെ തുടർന്ന് ബാങ്കിൽ രാവിലെ മുതൽ എത്തിയ ഇടപാടുകാർ വലഞ്ഞു. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10ന് തുറക്കേണ്ട ബാങ്ക് തിങ്കളാഴ്ച രാവിലെ 11നാണ് തുറന്നത്. ഫെഡറൽ നിലയത്തിൻ്റെ താക്കോൽ കൈവശം ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ അനാരോഗ്യത്തെ തുടർന്ന് പെട്ടെന്ന് ആശുപത്രിയിൽ

പ്രവേശിപ്പിക്കേണ്ടി വന്നതിനാലാണ് തുറക്കാൻ വൈകിയതെന്ന് ബാങ്ക് അധികൃതർ വിശദീകരിക്കുനത്. തുടർന്ന് ശാഖാ മാനേജരുടെ കൈവശം സൂക്ഷിച്ചിരുന്ന മറ്റൊരു താക്കോൽ വരുത്തി 11 മണിയോടെയാണ് ബാങ്ക് തുറന്നത്. ഇടപാടിനെത്തിയ നിരവധി പേർ ബാങ്കിന് മുന്നിൽ ഈ സമയം വരെ വലഞ്ഞ് നിൽക്കുകയായിരുന്നു.

Follow us on :

More in Related News