Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 15:43 IST
Share News :
കുന്നമംഗലം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരള പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കുന്നമംഗലത്ത് യുഡിഎഫ് സ്ഥാനാർഥിയാവാൻ സാധ്യത. ഇതിൻ്റെ ഭാഗമായി അടുത്ത കാലത്ത് രൂപീകൃതമായ കേരള പ്രവാസി അസോസിയേഷനെ യുഡിഎഫിൽ എടുത്തിട്ടുണ്ട്. അതേ സമയം മുസ്ലിം ലീഗിൻ്റെ കൈവശമുള്ള ഈ സീറ്റ് വിട്ടു നൽകുന്നതിൽ മുസ്ലിം ലീഗിൽ ഭിന്നിപ്പ് ഉയർട്ടുണ്ടെന്നാണ് വിവരം. മുസ്ലിം ലീഗിലെ യു.സി രാമൻ വിജയിച്ച മണ്ഡലം ഒരു തവണ കോൺഗ്രസിന് വിട്ടു നൽകി ടി. സിദ്ധീഖിനെ രംഗത്തിറക്കി മണ്ഡലം തിരിച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും പരാചയപ്പെടുകയായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൻ്റെ സീറ്റിൽ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ദിനേഷ് പെരുമണ്ണയെ മൽസരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ഇപ്പോഴത്തെ പ്രശ്നങ്ങളും ന്യൂനപക്ഷങ്ങൾ മുസ്ലിം ലീഗുമായി കൂടുതൽ അടുക്കുന്നതും മുസ്ലിം ലീഗിന് അനുകൂല സ്ഥിതിയായിരുന്നു. യുഡിഎഫിനോട് എക്കാലവും അടുത്ത് നിൽക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ഇത്തവണ ഒരു സീറ്റ് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഇതെല്ലാം പരിഗണിച്ച് വ്യാപാരി ഏകോപന സമിതി ജില്ല വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് കുന്നമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായ എം. ബാബുമോൻ ഇത്തവണ മൽസരിച്ചേക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാൽ സീറ്റ് പ്രവാസി അസോസിയേഷന് നൽകിയെന്ന വിവരം പുറത്തു വന്നതോടെ മുസ്ലിം ലീഗിലെ ഒരു വിഭാഗം ഇപ്പോൾ തന്നെ എതിരായിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ മൂന്നു തവണ കുന്നമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച പി.ടി.എ റഹീമിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സീറ്റ് നൽകാനാണ് സാധ്യത.
Follow us on :
More in Related News
Please select your location.