Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താനൂർ - ഒഴൂര്‍ അയ്യായ ഇല്ലത്തപ്പടിയില്‍ പന്നിയെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി.

18 Jan 2026 16:15 IST

Jithu Vijay

Share News :

താനൂർ : ഒഴൂര്‍ അയ്യായ ഇല്ലത്തപ്പടിയില്‍ പന്നിയെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി. ചക്കാലക്കല്‍ നാരായണന്റെ വീട്ടില്‍ കിണറിന്റെ വല പൊളിഞ്ഞു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് വീട്ടുകാര്‍ പന്നിയെ കണ്ടെത്തിയത്. താനൂര്‍ ഫയര്‍ഫോഴ്‌സ് അധികൃതരെത്തി പന്നിയുടെ ജഡം പുറത്തെടുത്തു.


ഇതിനു മുമ്പും ഇവിടെ പല കിണറ്റിലും പന്നി ചാടിയിട്ടുണ്ട്. നെല്‍കൃഷി വെറ്റില, കപ്പ, ചേമ്പ്, ചേന, വാഴ, തെങ്ങിന്‍ തൈകള്‍ തുടങ്ങിയവയെല്ലാം പന്നികള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നത് ഇവിടെ പതിവു കാഴ്ചയാണ്. പന്നി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. ഓട്ടോറിക്ഷക്ക് കുറുകെ പന്നി ചാടിയതിനെ തുടര്‍ന്ന് ഈയിടെ ഇവിടെ അപകടം സംഭവിച്ചിരുന്നു.

Follow us on :

More in Related News