Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 12:11 IST
Share News :
കോഴിക്കോട്: സമരത്തെരുവ് തീർത്ത് പെൺകരുത്തിൻറെ അഞ്ചാണ്ട്' എന്ന
തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് സ്ഥാപകദിനം ആചരിക്കുകയാണ്. സ്ഥാപക ദിനാചരണത്തിൻ്റെ മുഖ്യവും ശ്രദ്ദേയവുമായ പരിപാടി ജൂലൈ 20ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പോരാളികളുടെ സംഗമം' ആണ്.
ഭരണകൂട ഭീകരതയുടെ ഇരകളും ജനകീയ സമരങ്ങളിലെ മുൻനിര മുഖങ്ങളും നീതിക്ക് വേണ്ടി ഭരണകൂടത്തോടും വ്യവസ്ഥയോടും നിരന്തര സമരങ്ങളിലേർപ്പെട്ടവരുമായ സ്ത്രീകളുടെ ഒത്തുചേരൽ കേരളത്തിൽ ആദ്യമാണ് ചരിത്രപരമായ ഈ സംഘാടനം സമരമുഖങ്ങളിലെ പെൺസാന്നിധ്യത്തെയും അതിൻറെ പ്രഹര ശേഷിയെയും കേരളത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ ബോധമണ്ഡലത്തിലേക്ക് തുറന്നുവിടുകയാണ്.
ലിംഗപരമായ വിവേചനങ്ങൾക്കൊപ്പം അതിക്രമങ്ങളും അനീതികളും ഏൽക്കേണ്ടിവരുന്ന വിഭാഗത്തെ ചേർത്തു പിടിക്കേണ്ടത് ഭരണകൂടം തന്നെയാണ്. എന്നാൽ ഭരണകൂടത്തിൻ്റെ തന്നെ കഠിനമായ വേട്ടയാടലുകൾക്ക് വിധേയരായി, അതിനെതിരിൽ ചെറുത്തുനിൽപിൻ്റെയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൻറെയും പാതയിൽ സമരജീവിതം നയിക്കുന്ന നിരവധിയായ പെണ്ണുങ്ങളുണ്ട്.
അവരിൽ ചിലരുടെ വ്യത്യസ്ത അനുഭവങ്ങളുടെ പങ്കുവെക്കലുകളും ഒത്തുചേരലും വേറിട്ട അനുഭവമെന്ന നിലയിൽ വാർത്താ മൂല്യമുള്ളതും ചരിത്രപരവുമാണ് കേരളത്തിലെ പെൺപോരാളികളെ ഒരേ വേദിയിൽ അണിനിരത്തുന്നതിന് കോഴിക്കോടിൻ്റെ മണ്ണ് സാക്ഷ്യം വഹിക്കുകയാണ്. നീതിക്ക് പെൺകരുത്ത് എന്ന മുദ്രാവാക്യമുയർത്തി പെൺകൂട്ടായ്‌മകൾക്ക് ജനാധിപത്യപരമായ ദിശാബോധം പകർന്ന് പ്രവർത്തിക്കുന്ന വിമൻ ജസ്റ്റിസ് അതിൻറെ അഞ്ചുവർഷം പൂർത്തിയാക്കുന്ന ജൂലൈ 20നാണ് പോരാളികൾ സംഗമിക്കുന്നത്.
വ്യത്യസ്ത മേഖലകളിൽ സ്വയം അടയാളപ്പെടുത്തപ്പെട്ട സ്ത്രീകളെ സംഘടിപ്പിച്ച് വിവിധ ജില്ലകളിൽ സാഹോദര്യ സംഗമങ്ങൾ, ടേബിൾ ടോക്കുകൾ, പ്രാദേശിക തലങ്ങളിൽ സേവനപ്രവർത്തനങ്ങൾ, ആരോഗ്യ, നിയമ ബോധവൽകരണ ക്ലാസുകൾ, സ്ത്രീശാക്തീകരണ സദസ്സുകൾ, സ്ത്രീകൾക്കായി രചനാ മൽസരങ്ങൾ തുടങ്ങിയവ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്നു.
പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് വി.എ ഫായിസ്, ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, പ്രോഗ്രാം കൺവീനർ ഫൗസിയ ആരിഫ്, സംസ്ഥാന കമ്മറ്റി അംഗം സുഫീറ എരമംഗലം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുബീന വാവാട്, ജില്ലാ മീഡിയാ സെക്രട്ടറി തൗഹീദ അൻവർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.