Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ചു ഉണര്‍വ് എന്ന പേരില്‍ കാര്‍ഷിക വിപണന മേള നടത്തുന്നു.

05 Sep 2024 15:43 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ചു ഏഴ്, എട്ട് തീയതികളില്‍ ഉണര്‍വ് എന്ന പേരില്‍ കാര്‍ഷിക വിപണന മേള നടത്തുന്നു. സെന്റ് തോമസ് പാരിഷ് ഹാളില്‍ വിവിധ സ്റ്റാളുകളിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ചക്കറി വിത്ത്, തൈകള്‍, കാര്‍ഷിക ഉപകരണങ്ങളുടെ വാങ്ങലും വില്‍പനയും, വസ്ത്രം, ഫുഡ് കോര്‍ട്ട് എന്നിവയെല്ലാമൊരുക്കിയിട്ടുണ്ട്. ഏഴിന് വൈകുന്നേരം നാലിന് പൊതുസമ്മേളനം. പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയും അഗ്രിമ കാര്‍ഷിക നഴ്സറിയുടെയും പങ്കാളിത്തവും മേളയിലുണ്ടായിരിക്കും. ഫൊറോന വികാരി ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പിഎസ്ഡബ്ല്യൂഎസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്യും.



Follow us on :

More in Related News