Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ജി വി എച്ച് എസ് സ്കൂളിന്റെ സുവർണ്ണ ജൂബിലി സ്വാഗതസംഘം രൂപീകരിച്ചു,.

29 Sep 2024 12:01 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി : വിദ്യാഭ്യാസ രംഗത്തും കലാ കായിക മത്സരങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന, വിവിധതരം ചെണ്ടുമല്ലി പൂവിന്റെയും സൗന്ദര്യം നിറഞ്ഞ, പ്രകൃതിരമണീയമായ സ്ഥലത്ത് നിലകൊള്ളുന്ന പെരുവയിലെ ഗേൾസ് സ്കൂൾ അൻപതിന്റെ നിറവിൽ..

 ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘ രൂപീകരണം മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പികെ വാസുദേവൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കടുത്തുരുത്തി എംഎൽഎ അഡ്വക്കറ്റ് മോൻസ് ജോസഫ് സ്വാഗതസംഘം രൂപീകരണം ഉദ്ഘാടനം നിർവഹിച്ചു.... ഹെഡ്മിസ്ട്രസ് മിനി എ എൻ സ്വാഗതം പറഞ്ഞു. സ്കൂൾ ചരിത്രം മുൻ അധ്യാപകൻ രാധാകൃഷ്ണൻ സാറും, ഗ്രാമപഞ്ചായത്ത് മെമ്പർ അനുമോൾ, ശിൽപ്പദാസ്, പിടിഎ പ്രസിഡണ്ട് കെ ആർ സജീവൻ, മേരികുട്ടിലൂക്കാ , A K ഗോപാലൻ, സഹകരണബാങ്ക് പ്രസിഡൻ്റ് ബാബു ജോൺ , PTA വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കളമ്പുക്കാട്ടിൽ,MPPTA ചെയർപേഴ്സൺ സജില തോമസ് എന്നിവർ , വിവിധരാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരി വ്യവസയി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.പ്രിയ സി എസ് കൃതജ്ഞതയും പറഞ്ഞു...

 സ്വാഗതസംഘം ചെയർമാനായി ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ടി എസ് ശരത്, രക്ഷാധികാരികളായി അഡ്വക്കറ്റ് മോൻസ് ജോസഫ് എംഎൽഎ,ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ മണി എംപി, പിവി സുനിൽ, ടി കെ വാസുദേവൻ നായർ എന്നിവരെയും ത്രിതല പഞ്ചായത്ത് മെമ്പർമാരും  മുൻ പിടിഎ,അധ്യാപക സംഘടനകളെയും, സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരെയും വ്യാപാരി സംഘടനകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള നൂറ്റൊന്നുഅംഗ സ്വാഗത സംഘ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു വിപുലമായ ആഘോഷ പരിപാടികളുടെ നടത്തുവാൻ തീരുമാനിച്ചു....



 

Follow us on :

More in Related News