Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 11:59 IST
Share News :
കോട്ടയം: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പലരും രംഗത്ത് വന്നെങ്കിലും, ഹേമ കമ്മറ്റിക്ക് മൊഴി നല്കിയ ആരും പൊലീസില്‍ പരാതി നൽകിയിരുന്നില്ല. അതിനാൽ തന്നെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നുമില്ല. എന്നാൽ ഇപ്പോൾ ഹേമ കമ്മറ്റിക്ക് മൊഴി നല്കിയ ഒരാൾ ആദ്യമായി പൊലീസില്‍ പരാതിയുമായെത്തി. ആദ്യ കേസ് കോട്ടയത്താണ് രജിസ്റ്റർ ചെയ്തത്.
കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പൊൻകുന്നം പൊലീസ് രജിസ്ട്രർ ചെയ്ത കേസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മറ്റിക്ക് മുൻപില് മൊഴി നല്‍കിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു. കൊല്ലത്തും കോട്ടയം പൊൻകുന്നത്തും നല്കിയ പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.