Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴ കനത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു

24 May 2024 13:53 IST

R mohandas

Share News :

കൊല്ലം: വേനൽ മഴ കനത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു.കഴിഞ്ഞ ഒരാഴ്ചയിലേറെയായി ദിനംപ്രതി പച്ചക്കറികൾക്ക് വില കൂടി കൊണ്ടിരിക്കുകയാണ്.

തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് പച്ചക്കറികൾ അധികവും എത്തിക്കൊണ്ടിരിക്കുന്നതു്. കനത്ത വേനലിൽ അന്യസംസ്ഥാങ്ങളിൽ പച്ചക്കറി വിളവെടുപ്പ് പൊതുവേ കുറവായിരുന്നു. മഴ തുടങ്ങിയതോടെ വിളവെടുപ്പിന് തടസ്സം നേരിടുകയാണ്.

100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയർന്നത്. കിലോയക്ക് 200 രൂപവരെയായിട്ടുണ്ട്. അതുപോലെ തന്നെ പച്ചമുളകിന് വൻ വിലയായി. കിലോയ്ക്ക് 80 രൂപയ്ക്ക് വിറ്റുകൊണ്ടിരൂന്ന പച്ച മുളകിന് ഇരട്ടിയിലധികമായി വില . പലയിടങ്ങളിലും. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്.

അന്യസംസ്ഥാനത്ത് നിന്നും പച്ചക്കറി കളുടെ വരവ് കുറഞ്ഞതും കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പച്ചക്കറി വില ഉയരാനുള്ള പ്രധാന കാരണം.


Follow us on :

More in Related News